ഡോ.മുഹമ്മദ് അഷീൽ ലോകാരോ​ഗ്യ സംഘടനയിലേക്ക്; ശനിയാഴ്ച ചുമതലയേൽക്കും

April 15, 2022 - By School Pathram Academy

തിരുവനന്തപുരം : ഡോ. മുഹമ്മദ് അഷീൽ (Dr. Mohammed Asheel) ഇനി ലോകാരോഗ്യ സംഘടനാ (World Health Organization) പ്രതിനിധി. ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽ മറ്റന്നാൽ ചുമതല ഏറ്റെടുക്കും. രണ്ടാം പിണറായി സർക്കാർ ഡോ. മുഹമ്മദ് അഷീലിനെ സുരക്ഷാ മിഷൻ എക്സി. ഡയറക്ടർ സ്ഥാനത്തു നിന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത് വിവാദമായിരുന്നു.

 

കേന്ദ്ര ഡെപ്യൂട്ടേഷൻ റദ്ദായി തിരികെ എത്തിയ അഷീലിന് കഴിഞ്ഞ എട്ട് മാസമായി പുനർ നിയമനം നൽകാതെ ആരോഗ്യ വകുപ്പ് പുറത്ത് നിർത്തിയിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽഏപ്രിൽ 16 ന് ചുമതലയേൽക്കും.കെ.കെ. ശൈലജയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നപ്പോഴാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്സി. ഡയറക്ടറായി നിയമിച്ചത്. കോവിഡ് വ്യാപന ഘട്ടത്തിൽ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഏറ്റെടുത്ത ശേഷം എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം തെറിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അപ്രധാന ചുമലയിലേയ്ക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഷീലിന്. ഇതാണ് അപ്രധാന വകുപ്പിലേയ്ക്ക് മാറ്റാന്നതിലേയ്ക്ക് നയിച്ചതെന്ന് സൂചന ഉണ്ടായിരുന്നു ഇതിനിടെ ഡെപ്യൂട്ടേഷനിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിയമനം ലഭിച്ചെങ്കിലും ഇടത് ചായിവ് ചൂണ്ടിക്കാട്ടി റദ്ദാക്കി. തിരികെ സംസ്ഥാന സർവ്വീസിലേയ്ക്ക് കയറാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാതെ കഴിഞ്ഞ എട്ട് മാസമായി സംസ്ഥാന ആരോഗ്യ വകുപ്പിൽ പുറത്ത് നിർത്തുകയായിരുന്നു.

Category: News