സംരക്ഷിത അധ്യാപകരുടെ പുനർ വിന്യാസം സംബന്ധിച്ച സർക്കാർ ഉത്തരവ്

August 24, 2022 - By School Pathram Academy

തസ്തിക നഷ്ടപ്പെട്ട   അധ്യാപകരുടെ പുനർ വിന്യാസം സംബന്ധിച്ച സർക്കാർ ഉത്തരവ്

സൂചന (2) പ്രകാരം തസ്തിക നിർണയ ഉത്തരവുകളിൽ വന്ന അപാകതകൾ

തിരുത്തുന്നതിനുള്ള സംവിധാനം ഇന്ന് (24/08/2022) വൈകീട്ട് 5.00 മണിമുതൽ ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ തസ്തിക നിർണയ ഉത്തരവുകളിലെ അപാകതകൾ തിരുത്തി പുതുക്കിയ ഉത്തരവുകൾ നൽകി ഫയലുകൾ ക്ലോസ് ചെയ്യേണ്ടതാണ്. സൂചന (1) പ്രകാരം സംരക്ഷണാനുകുല്യമുള്ള ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി അദ്ധ്യാപക ബാങ്കിലെ ലിസ്റ്റ് എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും അതാത് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമന്വയ മുഖേന സമർപ്പിക്കേണ്ടതാണ്. സംരക്ഷിതാദ്ധ്യാപകരെ പുനർവ്യന്യസിക്കുന്നതിനുള്ള ഒഴിവുകളുടെ ലിസ്റ്റ് കുടി നൽകേണ്ടതാണ്. ഈ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പരിശോധിച്ച് മുൻ വർഷത്തേതുപോലെ പുനർവിന്യാസ ഉത്തരവുകൾ മാന്വലായി പ്രസിദ്ധീകരിച്ച് പുനർവിന്യാസ വിവരങ്ങൾ സമന്വയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

 

ബി.ആർ.സികളിലെ ഒഴിവുകൾ, പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്ലാത്ത സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ എല്ലാം ഈ വർഷവും താൽക്കാലിക

പുനർവ്യന്യാസത്തിനായി ഉപയോഗിക്കാവുന്നതാണ്. സമയപരിധിക്കുള്ളിൽ പുനർവിന്യാസം പൂർത്തിയാക്കേണ്ടതിനാൽ സീനിയോറിറ്റി നോക്കാതെ തന്നെ താത്കാലിക പുനർവ്യന്യാസം പൂർത്തിയാക്കേണ്ടതാണ്, സീനിയോറിറ്റി

അടിസ്ഥാനപ്പെടുത്തി പിന്നീട് പുനർവിന്യസിക്കാവുന്നതുമാണ്. സൂചന (5) സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംരക്ഷിത എച്ച്.എസ്.റ്റി മാരെ പുനർവിന്യസിക്കാൻ ജില്ലയിൽ അതത് കാറ്റഗറികളിൽ ഒഴിവ് ലഭ്യമല്ലാത്ത ഘട്ടത്തിൽ യു.പി.സ്കൂളുകളിലെ HTV തസ്തികകളിൽ ശമ്പള സംരക്ഷണത്തോടെ സംരക്ഷിത എച്ച്.എസ്.ടി മാരെ നിയമിക്കാവുന്നതാണ്.

 

വിശ്വസ്തതയോടെ

സി.എ സന്തോഷ്

പെൻ നം.362891

പൊതുവിദ്യഭ്യാസ അഡീഷണൽ ഡയറക്ടർ

(ജനറൽ)