തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

December 18, 2023 - By School Pathram Academy

തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി; ജില്ല മുഴുവന്‍ തെരച്ചിലുമായി പൊലീസ്

തൃശൂര്‍ കരുവന്നൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന്‍ അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന്‍ എമില്‍, നന്തിലത്ത് പറമ്പില്‍ ജയന്‍ മകന്‍ ആദിദേവ് എന്നിവരെയാണ് കാണാതായത്. കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിട്ട് സൈക്കിളില്‍ മടങ്ങിവരുകയായിരുന്ന ഇവര്‍ വീട്ടിലേക്ക് എത്താതിരിക്കുകയായിരുന്നു.

കുട്ടികളെ കണ്ടെത്തുന്നതിനായി ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഒരാള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വന്നിരുന്നെങ്കിലും വീണ്ടും തിരിച്ച് പോകുകയായിരുന്നു. നാട്ടുകാരും കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

Category: News