പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 98.5 ശതമാനം വിജയം,ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചപ്പോള്‍ രൂക്ഷമായ കളിയാക്കലുമായി സോഷ്യല്‍ മീഡിയ

April 29, 2024 - By School Pathram Academy

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 98.5 ശതമാനം വിജയം നേടി

ഉത്തര്‍പ്രദേശില്‍ നിന്നും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 98.5 ശതമാനം വിജയം നേടി പ്രാചി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെവരെ ഞെട്ടിച്ചു.

ഇത്രയും ഉയര്‍ന്നൊരു വിജയ ശതമാനം സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് ഭൂരുഭാഗം വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. എന്നാല്‍ പ്രാചിയുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചപ്പോള്‍ രൂക്ഷമായ കളിയാക്കലുമായി സോഷ്യല്‍ മീഡിയോ സജീവമായി. എന്നാല്‍ ഇത്തരം ബോഡി ഷെമിംഗിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. അക്കാദമിക് മികവിന് പകരം രൂപത്തെ കുറിച്ചുള്ള അധിക്ഷേപം നിര്‍ത്തണമെന്ന് മിക്കയാളുകളും പ്രതികരിച്ചു.

ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രാചി നേരിട്ട ബോഡി ഷെയിമിംഗിനെ തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തി ഒരു ഷേവിംഗ് ബ്രാന്‍റ് രംഗത്തെത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഷേവിംഗ് കമ്പനിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. @GabbbarSingh എന്ന എക്സ് ഉപയോക്താവ് ഷേവിംഗ് കമ്പനിയുടെ പരസ്യം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. ‘മുഖത്തെ രോമത്തിന്‍റെ പേരില്‍ ട്രോളുകള്‍ നേരിടുന്ന യുപി ബോർഡ് ടോപ്പറായ പ്രാചിക്ക് വേണ്ടി ബോംബെ ഷേവിംഗ് കമ്പനി ഒരു ഫുള്‍ പേജ് പരസ്യം നല്കുന്നു. ഇത്ര നിരാശാജനകമായ ഒരു കാര്യം ഞാൻ കണ്ടിട്ടില്ല. ഈ സന്ദേശം അവരുടെ സ്വന്തം ടിജിയിലേക്കാണ് പോകുന്നത്, അവളെ ഭീഷണിപ്പെടുത്തിയ ആളുകൾക്കല്ല, ഹേയ്, നിങ്ങൾ അവൾക്കായി ഒരു കണ്ണുനീർ ചൊരിയുമ്പോൾ ഞങ്ങളുടെ റേസറുകൾ വാങ്ങാൻ ഓർമ്മിക്കുക. താഴെ വലതുവശത്തുള്ള വരി വായിക്കുക. പരിഹാസ്യമാണ്.’ ഗബ്ബര്‍ എഴുതി. 

Category: News