പിഎസ്‌സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം; നിരവധി ഒഴിവുകൾ

June 24, 2024 - By School Pathram Academy

അധ്യാപക നിയമനം

        പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 26 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

റേഡിയേഷൻ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവര ങ്ങൾക്ക്: www.rcctvm.gov.in.

 

മെഡിക്കൽ ഓഫീസർ

 കൂടിക്കാഴ്ച

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 10ന് ജില്ലാ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0467 2209466.

കൂടികാഴ്ച

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ പാത്തോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 11ന് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0467 2209466.

ഡെമോൺസ്ട്രേറ്റർ നിയമനം

ആലപ്പുഴ: ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ നൽകണം. അവസാന തീയതി ജൂൺ 27 വൈകിട്ട് നാല് വരെ. ഫോൺ 0478 2817234, 7012434510.

അധ്യാപക ഒഴിവ്

വൈത്തിരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിന്ദി ജൂനിയര്‍ അധ്യാപകന്റെ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 9633920245

ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബി.എസ്.സി, എം എല്‍.റ്റി, ഡി.എം.എല്‍.റ്റി, കേരളാ പാരാമെഡിക്കല്‍ രജിസ്റ്ററേഷന്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷയുമായി ജൂണ്‍ 26 ന് രാവിലെ 10 മണിക്കകം കണിയാമ്പറ്റ പഞ്ചായത്തില്‍ കൂടികാഴ്ചക്ക് എത്തണം.

തെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ

സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം [email protected] ലേക്ക് അയക്കണം.  ഫോണ്‍: 0497 2707993.

 

Category: Job VacancyNews