പൊട്ട് തൊട്ട് സ്‌കൂളിൽ പോയതിന്  വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ചു, അപമാനിച്ചു; 17 കാരി ആത്മഹത്യ ചെയ്തു

July 12, 2023 - By School Pathram Academy

പൊട്ട് തൊട്ട് സ്‌കൂളിൽ പോയതിന്  വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ചു, അപമാനിച്ചു; 17 കാരി ആത്മഹത്യ ചെയ്തു

 

 

റാഞ്ചി : സ്‌കൂളിൽ അദ്ധ്യാപിക മർദ്ദിച്ചതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഝാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. 17 കാരിയായ ഉഷാ കുമാരിയാണ് ജീവനൊടിക്കിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

 

ജൂലൈ 10 നാണ് സംഭവം. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഉഷ. രാവിലെ പൊട്ട് തൊട്ട് സ്‌കൂളിലേക്ക് പോയതിന് ഉഷ കുമാരിയെ അദ്ധ്യാപിക മർദ്ദിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് സ്‌കൂൾ യൂണിഫോമിനുള്ളിൽ പെൺകുട്ടി കുറിപ്പ് വെച്ചിട്ടുണ്ടായിരുന്നു.

 

താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നാണ് കത്തിൽ എഴുതിയിരുന്നത്. ”ധൻബാദിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഞാൻ. എന്റെ അദ്ധ്യാപിക എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചു. ഞാൻ ആത്മഹത്യ ചെയ്യാൻ കാരണം സിന്ധു മാഡം ആണ്. ഞാൻ മരിച്ചാൽ അവർക്കെതിരെ നടപടിയെടുക്കണം” പെൺകുട്ടി കുറിച്ചു.

 

ജൂലൈ 10 ന് സ്‌കൂളിൽ പോയ ഉഷയെ അപമാനിച്ച് തിരിച്ചയച്ചതായി അമ്മ വന്ദന ദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഉഷ അമ്മയെ കൂട്ടി പ്രിൻസിപ്പാളിനെ കാണാൻ പോയെങ്കിലും അവരും അപമാനിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പൊട്ട് തൊട്ട് വന്നതിന് അവർ ഉഷയെ വഴക്ക് പറഞ്ഞു. ക്യാമ്പസിൽ വെച്ചും അപമാനം ഉണ്ടായി.

 

ഉഷയുടെ അമ്മയുടെ പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പാൾ രാജകിഷോർ സിംഗിനെയും അദ്ധ്യാപികയായ സിന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Category: News