പ്രോവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്; അന്വേഷണം നടത്തണമെന്ന് മന്ത്രിയുടെ ഓഫീസ്

August 27, 2022 - By School Pathram Academy

കോഴിക്കോട്: നഗരത്തിലെ പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കി. സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.

Category: News