പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അ​പേക്ഷ സമർപ്പണം തുടങ്ങി. ആദ്യ ദിവസംതന്നെ മുക്കാൽ ലക്ഷത്തിന്​ മുകളിൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി

July 11, 2022 - By School Pathram Academy

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അ​പേക്ഷ സമർപ്പണം തിങ്കളാഴ്​ച തുടങ്ങി. ആദ്യ ദിവസംതന്നെ മുക്കാൽ ലക്ഷത്തിന്​ മുകളിൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി​. രാത്രി എട്ടര വരെയുള്ള കണക്ക്​ പ്രകാരം 79850 പേരാണ്​ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത്​​​.

ഇതിൽ 78704 പേരും സംസ്ഥാന സിലബസിൽ പത്താംതരം വിജയിച്ചവരാണ്​. ആദ്യദിവസം കൂടുതൽ അപേക്ഷ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്​; 10039. കുറവ്​ കോട്ടയത്തും; 2053 പേർ. ജൂലൈ 18 വരെയാണ്​ അപേക്ഷ സമർപ്പണം.

 

21ന്​ ട്രയൽ അലോട്ട്​മെൻറും 27ന്​ ആദ്യ അലോട്ട്​മെൻറും പ്രസിദ്ധീകരിക്കും. അ​തേ സമയം, പത്താംതരം പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തത്​ സി.ബി.എസ്​.ഇ സിലബസിൽ പഠിച്ച വിദ്യാർഥികളെ ആശങ്കയിലാഴ്​ത്തിയിട്ടുണ്ട്​. ഇവർക്ക്​ കേരള സിലബസിൽ ഹയർ സെക്കൻഡറി പഠനത്തിനുള്ള അവസരം നഷ്​ടപ്പെടുമെന്നാണ്​ ആശങ്ക. 18ന്​ തന്നെ അപേക്ഷ സമർപ്പണം പൂർത്തിയാക്കി പ്രവേശനനടപടികളുമായി മുന്നോട്ടുപോകാനാണ്​ വിദ്യാഭ്യാസ വകുപ്പി​െൻറ തീരുമാനം. സി.ബി.എസ്​.ഇ ഫലം വൈകിയാലും തീയതി നീട്ടുന്നത്​ നിലവിൽ പരിഗണനയിൽ ഇല്ല. മുമ്പ്​ വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന്​ അപേക്ഷ സമർപ്പണം നീട്ടിയിരുന്നു. പ്ലസ്​ വൺ അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്​:

തിരുവനന്തപുരം 10039കൊല്ലം 8970പത്തനംതിട്ട 4329ആലപ്പു​ഴ 2114കോട്ടയം 2053ഇടുക്കി 3415എറണാകുളം 9227തൃശൂർ 6994പാലക്കാട്​ 9369മലപ്പുറം 2344കോഴിക്കോട്​ 7619വയനാട്​ 2488കണ്ണൂർ 6900കാസർകോട്​ 3989

എയ്​ഡഡ്​ സ്​കൂളുകൾ 10​ ശതമാനം സീറ്റ്​ വർധനക്ക്​​ അപേക്ഷിക്കണം

 

പ്ലസ്​ വൺ പ്രവേശനത്തിന്​ എയ്​ഡഡ്​ സ്​കൂളുകളിൽ ഏഴ്​ ജില്ലകളിൽ അനുവദിച്ച 20 ശതമാനത്തിന്​ പുറമെ സീറ്റ്​ വർധന ആവശ്യമുള്ള സ്​കൂളുകൾ ജൂലൈ 15ന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്രിൻസിപ്പൽമാർ അഡ്​മിൻ യൂസറിൽ ലഭ്യമാകുന്ന Marginal Increase (Aided) എന്ന ലിങ്കിലൂടെയാണ്​ അപേക്ഷിക്കേണ്ടത്​. തിരുവനന്തപുരം, പാലക്കാട്​, കോഴിക്കോട്​, മലപ്പുറം, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ 20 ശതമാനം സീറ്റിന്​ പുറമെ അപേക്ഷ പ്രകാരം പത്ത്​ ശതമാനം കൂടി സീറ്റ്​ വർധിപ്പിക്കുക.

Category: News