ലക്ഷ്യം 16000 ഫയലുകള്‍ തീര്‍പ്പാക്കൽ, ഞായറാഴ്ച ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനം ആചരിക്കും

July 02, 2022 - By School Pathram Academy

🟦ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനൊരുങ്ങി ജില്ല; ലക്ഷ്യം 16000 ഫയലുകള്‍ തീര്‍പ്പാക്കൽ, ഞായറാഴ്ച എറണാകുളം ജില്ലയിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനം ആചരിക്കും

 

🟦സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കുകയാണ്. അവധി ദിവസമാണെങ്കിലും ജില്ലയിലെ എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

 

🟦ഫയല്‍ തീര്‍പ്പാക്കല്‍ സുഗമമാക്കുന്നതിനുള്ള എല്ലാ പിന്തുണയും വിവിധ സര്‍വ്വീസ് സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ജില്ലയിലെ വിവിധ ഓഫീസുകളില്‍ തീര്‍പ്പാക്കാത്ത ഫയലുകളുടെ എണ്ണം വര്‍ധിച്ചത്. ഇതിന് പരിഹാരം കണ്ട് പ്രവര്‍ത്തനം ക്രമത്തിലാക്കുക എന്നതാണ് ഫയല്‍ അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നത്.

 

🟦ഫയല്‍ തീര്‍പ്പാക്കല്‍ ദിനത്തോടനുബന്ധിച്ച് റവന്യൂ വകുപ്പിലെ 7186 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2913 ഫയലുകള്‍ കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായിരിക്കും. കണയന്നൂര്‍ താലൂക്കിലെ 1000 ഫയലുകള്‍ തീര്‍പ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

🟦വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2500 ഫയലുകള്‍ തീര്‍പ്പാക്കും. സപ്ലൈ ഓഫീസില്‍ ശേഷിക്കുന്ന 450 ഫയലുകളും പൊതു വിദ്യാഭ്യാസ വകുപ്പിലെ 638 ഫയലുകളും ജില്ല എംപ്ലോയ്മെൻറ് ഓഫീസിലെ 531 ഫയലുകളും ഞായറാഴ്ച തീര്‍പ്പാക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ 900 ഫയലുകളും തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

🟦ജൂണ്‍15 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ 439433 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ഫയലുകൾ ശേഷിക്കുന്ന ഡിപ്പാർട്മെന്റുകൾ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സബ് ഓഫീസുകളില്‍ ഫയൽ തീർപ്പാക്കൽ നടക്കുന്നുണ്ടെന്ന് ജില്ലാ മേധാവികൾ ഉറപ്പാക്കണം. ഇതിനായി ആഴ്ചയിലൊരിക്കൽ ഏതെങ്കിലും സബ് ഓഫീസുകളിൽ നേരിട്ട് പോയി പ്രവർത്തനം വിലയിരുത്തണം. ഓഫീസുകളിലെ ഫയലുകൾ യഥാസമയം തീർപ്പാക്കുന്നുണ്ടെന്നും ജില്ലാ ഓഫീസർമാർ ഉറപ്പാക്കും.

 

🟦ഫയലുകളുടെ തീര്‍പ്പാക്കല്‍ ജില്ലയില്‍ മൂന്ന് തലത്തില്‍ ആണ് വിലയിരുത്തുന്നത്. ആഴ്ചയിലൊരിക്കല്‍ അഡീഷ്ണല്‍ ജില്ല മജിസ്ട്രേറ്റും (എ.ഡി.എം), രണ്ടാഴ്ച കൂടുമ്പോള്‍ ജില്ലാ കളക്ടറും, മാസത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലും അവലോകനം നടക്കും.

 

🟦ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞമാരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 44053 ഫയലുകള്‍ ആണ് ജില്ലയില്‍ തീര്‍പ്പാക്കിയത്. റവന്യു വകുപ്പില്‍ മാത്രം 22128 ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഇതില്‍ 8813 ഫയലുകള്‍ കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നാണ് തീര്‍പ്പാക്കിയത്. ജില്ല സാമൂഹ്യ നീതി ഓഫീസിലെ തീര്‍പ്പാക്കാൻ ശേഷിച്ചിരുന്ന 440 ഫയലുകളില്‍ 414 എണ്ണവും ജില്ല എംപ്ലോയ്മെൻറ് ഓഫീസിലെ 6246 ഫയലുകളില്‍ 3588 എണ്ണവും ഇത് വരെ തീര്‍പ്പാക്കിയിട്ടുണ്ട്. ഇടപ്പള്ളി റീജിയണൽ സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസെർവറ്ററുടെ ഓഫീസിൽ തീർപ്പാക്കാനുണ്ടായിരുന്ന 3158 ഫയലുകളിൽ 1370 ഫയലുകൾ തീർപ്പാക്കാൻ സാധിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ തീർപ്പാക്കാനുണ്ടായിരുന്ന 8587 ഫയലുകളിൽ 2688 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.

 

🟦സെപ്തംബര്‍ 30 ന് മുമ്പായി ശേഷിക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More