വീട്ടിൽ വോട്ട് തുടങ്ങി

April 16, 2024 - By School Pathram Academy

അസന്നിഹിതർക്കു വീട്ടിൽ വോട്ട് തുടങ്ങി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയിൽ ആരംഭിച്ചു. അസന്നിഹിത (ആബ്‌സെന്റീ) വോട്ടർ വിഭാഗത്തിലുള്ള ഇവർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 19 വരെയാണ്. രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവർക്ക് ഏപ്രിൽ 25ന് അവസരമുണ്ടാകും.

 രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോ ഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയിൽ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുൾപ്പെടുത്തി വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ 12 ഡി പ്രകാരം അപേക്ഷ നൽകിയിട്ടുളളത്. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസമായ ജൂൺ നാലുവരെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.

ഠ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പളളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടറായ മണർകാട് ചേനോത്ത് വാണിയപ്പുരയ്ക്കൽ ബീനാ തോമസ് വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ അടങ്ങിയ കവർ ബോക്‌സിൽ നിക്ഷേപിക്കുന്നു.

ഠ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പളളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിലെ 85 വയസിനു മുകളിലുള്ള മുതിർന്ന വോട്ടറായ മണർകാട് ചേനോത്ത് പുതുപ്പളളിപ്പറമ്പ് ഏലിയാമ്മ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ അടങ്ങിയ കവർ ബോക്‌സിൽ നിക്ഷേപിക്കുന്നു.

ഠ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പളളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടറായ മണർകാട് ചേനോത്ത് ശ്രായിൽ പുഷ്പവോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ അടങ്ങിയ കവർ ബോക്‌സിൽ നിക്ഷേപിക്കുന്നു.

ഠ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പളളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിലെ 85 വയസിനു മുകളിലുള്ള മുതിർന്ന വോട്ടറായ മണർകാട് ചേനോത്ത് വലിയ വടക്കേടത്ത് അന്നമ്മ കുര്യൻ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ അടങ്ങിയ കവർ ബോക്‌സിൽ നിക്ഷേപിക്കുന്നു.

അസന്നിഹിതർക്കുള്ള വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന പ്രത്യേക പോളിങ് സംഘം

(കെ.ഐ.ഒ.പി.ആർ 876/2024)

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More