സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആയി നിലനിലര്‍ത്തും

September 06, 2022 - By School Pathram Academy

സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആയി നിലനിലര്‍ത്തും. ഇത്‌ 1:45 ആക്കാനുള്ള നീക്കം സ്കൂൾ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

അനുപാതം ഉയര്‍ത്തുന്നതു നൂറുകണക്കിന്‌ അധ്യാപകരുടെ ജോലിയെ ബാധിക്കുമെന്നതിനാല്‍ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത അധ്യാപകസംഘടനകളുടെ യോഗത്തിലാണു നിലവിലെ അനുപാതം തുടരാന്‍ തീരുമാനിച്ചത്‌. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ജീവന്‍ ബാബുവും യോഗത്തില്‍ പങ്കെടുത്തു.

 

മറ്റ്‌ തീരുമാനങ്ങള്‍

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തുക ഓണാവധിക്കുശേഷം വര്‍ധിപ്പിക്കും.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കോടതിവിധി പരിശോധിച്ച്‌, അധ്യാപകര്‍ക്ക്‌ അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ്‌ ഓണത്തിനുശേഷം പുറപ്പെടുവിക്കും.

നിലവില്‍ ജോലിയിലുള്ളവര്‍ക്കു കെ-ടെറ്റ്‌ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ച നടത്തും.

ലഹരിവിരുദ്ധ പ്രചാരണവും പ്രവര്‍ത്തനങ്ങളും ടൈംടേബിള്‍ പ്രകാരം സ്‌കൂളുകളില്‍ നടപ്പാക്കണം.

ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കും.

പ്രിന്‍സിപ്പല്‍മാരുടെ പൊതുസ്‌ഥലംമാറ്റം ഉടന്‍.

പ്രഥമാധ്യാപകരുടെ അധ്യാപനച്ചുമതല ഒഴിവാക്കും.

കലാ, കായിക, ശാസ്‌ത്രമേളകള്‍ക്കു സമയക്രമം പാലിക്കും.

പ്ലസ്‌വണ്‍ ഫിസിക്‌സ്‌, ഇം ഗ്ലീഷ്‌ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ പരിശോധിക്കും.

കുട്ടികള്‍ക്ക്‌ അഞ്ച്‌ കിലോഗ്രാം വീതം അരി നല്‍കും.

പി.ടി.എകള്‍ പുനഃസംഘടിപ്പിച്ച്‌ യോഗങ്ങള്‍ ചേരണം.

സ്‌കൂള്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പണി എത്രയും വേഗം പൂര്‍ത്തീകരിക്കണം.

കോവിഡ്‌ പഠനവിടവ്‌ സംബന്ധിച്ച്‌ സര്‍വേ നടത്തും.

ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അതേ ബിരുദമുള്ള അധ്യാപകരെ നിര്‍ബന്ധമാക്കുന്നത്‌ അടുത്തയോഗത്തില്‍ തീരുമാനിക്കും.

Category: News