സംസ്ഥാന ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ചത്തിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദത്തിലാണ് രാജി. സിപിഎം കേന്ദ്ര നേതൃത്ത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ന വൈക്കിട്ട് 5.45ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജികൂടിയാണ് ഇത്. ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ് ഇതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പത്തനംതിട്ടയിലെ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു ഇത്തരത്തില്‍ സംസാരിച്ചത്.
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് അദേഹം നടത്തിയിരിക്കുന്നത്.
എന്നാൽ തന്റെ പ്രസംഗം തെറ്റിദ്ധരിപ്പിച്ചതാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.