സാറേ, നാളെ സ്‌കൂളുണ്ടോ ? ചോദ്യം കേട്ട് കലക്ടറുടെ മറുപടി ഇങ്ങനെ …

July 10, 2022 - By School Pathram Academy

സാറേ, നാളെ സ്‌കൂളുണ്ടോ ? ചോദ്യം കേട്ട് കലക്ടറുടെ മറുപടി ഇങ്ങനെ …

ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുന്നതിനാൽ കലക്ടറുടെ ഫേസ്ബുക് പേജിൽ അവധിയും കാത്തിരിക്കുകയാണ് വിദ്യാർഥികളിൽ പലരും

കണ്ണൂർ: മഴ കനത്തതോടെ കണ്ണൂരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. വടക്കൻ കേരളത്തിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുന്നതിനാൽ കലക്ടറുടെ ഫേസ്ബുക് പേജിൽ അവധിയും കാത്തിരിക്കുകയാണ് വിദ്യാർഥികളിൽ പലരും.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ ദിനമായ ഞായറാഴ്ചയും കൂടിയായതോടെ തുടർച്ചയായി അഞ്ച് ദിവസമാണ് അവധി ലഭിച്ചത്. ഞായറാഴ്ചയും മഴ കനത്തതോടെ തിങ്കളാഴ്ച അവധിയില്ലേ എന്നാണ് ജില്ല കലക്ടറുടെ ഫേസ്ബുക് പേജിൽ നിരവധി വിദ്യാർഥികൾ ചോദിക്കുന്നത്.

ചോദ്യം കേട്ട് വിദ്യാർഥികൾക്ക് മറുപടി നൽകിയിരിക്കുകയാണ് കലക്ടർ. ‘നമുക്ക് തിരികെ സ്‌കൂളിലേക്ക് പോകാം’ (lets go back go to school) എന്ന് പോസ്റ്റ് ചെയ്താണ് കലക്ടർ അവധിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

 

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More