സ്കൂള്‍തലത്തില്‍ അധ്യാപകര്‍, പി.റ്റി.എ., ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.സ്കൂൾ മാന്വൽ എന്താണ് ചർച്ച ചെയ്യുന്നത് ?

April 23, 2022 - By School Pathram Academy

സ്കൂള്‍ മാന്വല്‍

 

സ്കൂളുകളുടെ നടത്തിപ്പിനെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച കൃത്യമായ ഒരു മാന്വല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കണം അത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ മാന്വല്‍ തയ്യാറാക്കുകയും വിശദമായി ചര്‍ച്ചകള്‍ക്ക് ഇവ വിധേയമാക്കുകയും ചെയ്യും.

സ്കൂള്‍തലത്തില്‍ അധ്യാപകര്‍, പി.റ്റി.എ., ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

സ്കൂള്‍ മാന്വലിന്‍റെ ഭാഗമായി പി.റ്റി.എ., എസ്.എം.സി., മദര്‍ പി.റ്റി.എ. എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും.

ഈ മാര്‍ഗ്ഗരേഖ സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും ബാധകമായിരിക്കും.

എന്നാല്‍ ഇതര സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ക്കും വിവിധ ഘട്ടങ്ങളില്‍

അവലംബിക്കാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ എന്ന് പറഞ്ഞാല്‍ എന്താണ്?

ഒരു സ്കൂളിന് എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും?

ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ്?

ഓരോ ഘടകത്തിന്‍റെ യും പ്രവര്‍ത്തനം എങ്ങനെയാണ്?

എന്നു തുടങ്ങി സ്കൂളിന്‍റെ സമഗ്രമായ പ്രവര്‍ത്തനങ്ങളെ ആധികാരികമായി വിവരിക്കുന്നതായിരിക്കും സ്കൂള്‍ മാന്വല്‍.

Category: News