സ്‌കോൾ കേരള സ്വയം പഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു

May 11, 2022 - By School Pathram Academy

സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു. സ്‌കോൾ കേരളയുടെ ജില്ലാകേന്ദ്രങ്ങളിൽ ഇവ ലഭിക്കും.

www.scolekerala.org മുഖേന ഓഫ്‌ലൈനായോ ഓൺലൈനായോ പുസ്തകവില അടച്ച് ചെലാൻ ജില്ലാകേന്ദ്രങ്ങളിൽ ഹാജരാക്കണം.

ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളുടെ വിൽപ്പനയാണ് ആരംഭിച്ചത്.

Category: News