സർക്കാർ, എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രത്യേക ശ്രദ്ധ നൽകി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. സർക്കാർ ഉത്തരവ്

December 24, 2023 - By School Pathram Academy

 

തൊഴിൽ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ സൂചന ഒന്ന് സർക്കാർ പരിപത്രത്തിൻ്റെ അടിസ്ഥാനത്തിൽ സൂചന രണ്ട് പുറത്തെഴുത്ത് കത്ത് പ്രകാരവും സൂചന മൂന്ന്, നാല് പരിപത്രം പ്രകാരവും എല്ലാ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രസ്തുത നിർദ്ദേശം ചില കാര്യാലയങ്ങളിൽ പാലിക്കപ്പെട്ടിട്ടില്ലാത്തതായി ശ്രദ്ധയിൽപ്പെട്ട ട്ടുണ്ട്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പ്രകാരം എല്ലാ കാര്യാലയങ്ങളിലും (സർക്കാർ, എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ) ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.

പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇൻ്റേണൽ കംപ്ലൈൻ്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.

ഓഫീസിലെ സീനിയർ വനിതാ ഉദ്യോഗസ്ഥയാണ് കമ്മറ്റി ചെയർപേഴ്സൺ അ കേണ്ടത്.

കമ്മിറ്റിയിൽ പകുതിയിൽ അധികം അംഗങ്ങളും വനിതാ ജീവനക്കാർ ആയിരിക്കണം.

ഓഫീസ് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർ/കൗൺസിലർ കമ്മിറ്റിയിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റിയിൽ ലഭിച്ച പരാതി പരിഹരിക്കുന്നതിന് നിയമപരമായ പരിഹാരം ആവശ്യമെങ്കിൽ ആയതിന് ഒരു നിയമ വിദഗ്ദ്ധന്റെ സഹായം ആവശ്യപ്പെടാവുന്നതാണ്.

ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ ഓരോ രണ്ടു മാസം കൂടുന്തോറും യോഗം ചേരേണ്ടതും മിനിറ്റ്സ് എഴുതി സൂക്ഷിക്കേണ്ടതുമാണ്.

പൊതു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും (സർക്കാർ, എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ) ഇത്തരത്തിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നു എന്നുള്ളത് ഉറപ്പു വരുത്തേണ്ടതും ഇത്തരം കമ്മിറ്റികൾ രൂപീകരിക്കപ്പെടാത്ത സ്ഥാപനങ്ങളിൽ എത്രയും വേഗം കമ്മിറ്റികൾ രൂപീകരിക്കുവാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കേണ്ടതാണ്.Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 പ്രകാരം പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തി എടുക്കുന്ന എല്ലാ സർക്കാർ/അർദ്ധസർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലും ഇൻ്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കുക എന്നത് തൊഴിലുടമയുടെ/സ്ഥാപന മേധാവികളുടെ ബാദ്ധ്യതയാണ് ഇതിൽ വീഴ്ച വരുത്തുന്നത് 50,000/- രൂപ വീതം പിഴ ലഭിക്കാവുന്ന കുറ്റമാണ് എന്നുള്ള വിവരം ഒരിക്കൽ കൂടി അറിയിക്കുന്നു.

മേൽ പരാമർശിച്ച പ്രകാരം ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ എല്ലാ കാര്യാലയങ്ങളിലും(സ്കൂളുകൾ ഉൾപ്പെടെ) രൂപീകരിച്ചിട്ടുണ്ടോ എന്നുള്ളത് എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രത്യേക ശ്രദ്ധ നൽകി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More