ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

July 22, 2022 - By School Pathram Academy

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍ , ഫുഡ് & ബീവറേജ് സര്‍വീസ് എന്നീ കോഴ്സുകള്‍ക്ക് പ്ലസ് റ്റു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. പ്രായപരിധി 25. പട്ടികവിഭാഗക്കാര്‍ക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ sihmkerala.com ല്‍ ലഭിക്കും. അപേക്ഷ 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ. അവസാന തീയതി ഓഗസ്റ്റ് 12. ഫോണ്‍ 89 43 44 67 91, 0495 2385861.

Category: News