സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ സൗജന്യമായി നല്‍കുന്നു

August 17, 2022 - By School Pathram Academy

രാജ്യത്ത് സ്ത്രീകളെ സ്വയം തൊഴിലിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഈ പദ്ധതികളിലൂടെ രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍കാര്‍ ആഗ്രഹിക്കുന്നത്. ഇന്നും, സാമ്പത്തികമായി വളരെ ദുര്‍ബലരായ അത്തരം സ്ത്രീകളുടെ എണ്ണം രാജ്യത്ത് വളരെ കൂടുതലാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഈ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള കേന്ദ്ര സര്‍കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി സൗജന്യ തയ്യല്‍ മെഷീന്‍ യോജന (PM Free Silai Machine Yojana).

പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ സൗജന്യമായി നല്‍കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകള്‍ക്ക് 50,000 തയ്യല്‍ മെഷീനുകളാണ് നല്‍കുന്നത്. പുരുഷന്മാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. 20-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. നിങ്ങള്‍ക്കും ഈ പദ്ധതയില്‍ അപേക്ഷിക്കാം.

 

ആവശ്യമായ രേഖകള്‍

 

1. ആധാര്‍ കാര്‍ഡ്

 

2. ജനനത്തീയതി തെളിവ്

 

3. വരുമാന സര്‍ടിഫികറ്റ്

 

4. യുനീക് ഡിസെബിലിറ്റി ഐഡി (Unique Disability ID, അംഗവൈകല്യം ഉള്ളവര്‍ക്ക്)

 

5. വിധവ സര്‍ടിഫികറ്റ് (വിധവകള്‍ക്ക്)

 

6. മൊബൈല്‍ നമ്പര്‍.

 

7. പാസ്‌പോര്‍ട് സൈസ് ഫോടോ.

 

എങ്ങനെ അപേക്ഷിക്കാം?

 

1. ഔദ്യോഗിക വെബ്സൈറ്റ് www(dot)india(dot)gov(dot)in സന്ദര്‍ശിക്കുക.

 

2. ഹോംപേജില്‍, ‘Apply for Free Sewing Machine’ ക്ലിക് ചെയ്യുക.

 

3. അപേക്ഷാ ഫോം പേജ് PDF ഫോര്‍മാറ്റില്‍ കാണാം. ഇതിന്റെ പ്രിന്റ് ഔട് എടുത്ത് വിവരങ്ങള്‍ പൂരിപ്പിക്കുക. ഫോം പൂരിപ്പിക്കുമ്പോള്‍, അതില്‍ ഒരു തെറ്റും ഇല്ലെന്ന് ഉറപ്പാക്കുക. ഇത് സംഭവിക്കുകയാണെങ്കില്‍ നിങ്ങളുടെ അപേക്ഷ റദ്ദാക്കിയേക്കാം.

 

4. പൂരിപ്പിച്ച ശേഷം ആവശ്യമായ എല്ലാ രേഖകളും ചേര്‍ത്ത് ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക. ഇതിനായി, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസ് എന്നിവയെ സമീപിക്കാം.

 

5. ഓഫീസര്‍ രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കും.

Category: News