തസ്തിക നിർണയവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ്

August 17, 2022 - By School Pathram Academy

ഉത്തരവ് നം.എച്ച്.(2)/5594/2022/ഡിജിഇ തീയതി: 17/08/2022 വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട്

2022-23 അധ്യയന കെ.ഇ.ആർ അദ്ധ്യായം XXIII ചട്ടം 12(4) പ്രകാരം. അധിക തസ്തികകളും ഡിവിഷനുകളുടെയും സാധ്യത സംബന്ധിച്ച വിവരം വിദ്യാഭ്യാസ ഓഫീസർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അറിയിക്കുന്ന മുറക്ക് കെ.ഇ.ആർ അദ്ധ്യായം XXIII ചട്ടം 12(5) പ്രകാരം, പൊതുവിദ്യാഭ്യാസ ഡയറക്ടറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തൽസ്ഥല പരിശോധന നടത്തി സത്യവാങ്മൂലം സഹിതം സർക്കാരിലേക്ക് സമർപ്പിക്കുവാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. വായന (2) കത്ത് പ്രകാരം തൽസ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിലേക്കായി ഹൈസ്കൂൾ തലത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറേയും പ്രൈമറി തലത്തിൽ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറേയും ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

 

കെ.ഇ.ആർ അദ്ധ്യായം XXIII ചട്ടം 12(5) പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുവാനുള്ള സമയപരിധി വായന (3) പ്രകാരം 20/09/2022 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ആയതിനാൽ സമന്വയ പോർട്ടൽ വഴി തൽസ്ഥല പരിശോധന നടത്തേണ്ടുന്ന സ്കൂളുകളുടെ വിവരം ഈ ഓഫീസിൽ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടർക്കും, ജില്ല വിദ്യഭ്യാസ ഓഫീസർക്കും ലഭ്യമാകുന്ന മുറക്ക് പരിശോധന നടത്തി റിപ്പോർട്ട് 15/09/2022നകം സമന്വയ പോർട്ടൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

 

സ്വീകർത്താവ് :

 

ജീവൻ ബാബു ഐ.എ.എസ്. പെൻ നം. 699816 പൊതുവിദ്യാഭ്യാസ ഡയറക്ടർ