പേരേത്ത് പി വി യു പി സ്ക്കൂൾ അധ്യാപിക, ഷീലാ റാണിക്ക് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്

September 06, 2022 - By School Pathram Academy

2022 വർഷത്തെ  അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡിന് പേരേത്ത് പി വി യു പി സ്ക്കൂൾ അധ്യാപിക, ഷീലാ റാണി അർഹയായി .

കോവിഡ് കാലത്തുൾപ്പെടെ പൊതു വിദ്യാലയ ശാക്തീകരണത്തിലൂടെ മികവുറ്റ പ്രവർത്തനം നടത്തി മാതൃകാ അധ്യാപന രംഗത്ത് മികച്ച നേട്ടം കൈവരിച്ചതിനുള്ള അംഗീകാരമാണ് ഈ അവാർഡ്.

ഇംഗ്ലിഷ് ഭാഷയുമായി ബന്ധപ്പെട്ട കൊല്ലം ജില്ലാ റിസോഴ്സ് ഗ്രൂപ്പിൽ അംഗമാണ് .

ഹലോ ഇംഗ്ലിഷ് ,ഇ ക്യൂബ് അധ്യാപക പരിശീലനം എന്നിവ വഴി അധ്യാപക ശാക്തീകരണം ,ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾ ക്കുമുള്ള പരിപാടികളിലെ പങ്കാളിത്തം , എന്നിവയും അവാർഡിന് പരിഗണിക്കപ്പെട്ടു,.

എഴുത്തുകാരിയെന്ന നിലയിലും മികച്ച ഒരു കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എന്ന നിലയിലും ഷീലാ റാണി കഴിവ് തെളിയിച്ചിട്ടുണ്ട്

Category: News