പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു

May 29, 2023 - By School Pathram Academy

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി

 

തിരുവനന്തപുരം> സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. അതിന് പുറമെ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപ്പിച്ച പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലേക്കും നൽകുമെന്നും മന്ത്രി അറിയിച്ചു.

സ്കൂളുകൾ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാപയിൻ, മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ മേഖലയിലുള്ള വിദ്യാർഥികൾക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രിൽ ,ശുചിത്വ വിദ്യാലയ ക്യാപയിൻ , അധ്യാപക പരിശീലനം,ഗോത്രമേഖലയിൽ പഠനത്തിന് കൂടുതൽ പദ്ധതികൾ, ഷാഡോ പൊലീസ്, വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം, സ്കുളുകളിൽ കുടിവെള്ളം , വെെദ്യുതി , ശുചിമുറികൾ എന്നിവ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രവേശനോത്സവ ഗാനവും പ്രകാശനം ചെയ്തു.

Category: News

Recent

സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍സ്വർണം നേടിയ തിരുവനന്തപുരം ടീം

November 05, 2024

കേരള സ്കൂൾ കായിക മേള : മാ൪ച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോട്ടയത്തിന്

November 05, 2024

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” വിൻ്റെ ശില്പി

November 05, 2024

കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ…

November 05, 2024

കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും…

November 04, 2024

കേരള സ്കൂൾ കായികമേള; ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ…

November 04, 2024

School Academy Kallil Methala Study Notes STD VII Maths അംശബന്ധം

November 04, 2024

2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ…

November 03, 2024
Load More