വാരാന്ത്യ ക്വിസ് ചോദ്യങ്ങൾ – ഉത്തരങ്ങൾ  

August 04, 2023 - By School Pathram Academy

വാരാന്ത്യ ക്വിസ്

ചോദ്യങ്ങൾ

 

1. ഓമനത്തിങ്കൾ കിടാവോ… എന്ന പ്രശസ്തമായ താരാട്ടു പാട്ട് എഴുതിയ സംഗീത പ്രതിഭ ആരാണ്?

 

2.ആധുനിക ഫോട്ടോ ജേർണലിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ഛായാഗ്രാഹകൻ ആരാണ്?

 

3.ഹാരി പോർട്ടർ കൃതികളിലൂടെ പ്രശസ്തയായ എഴുത്തുകാരിയുടെ ജന്മദിനമാണ് ജൂലൈ 31. ആരാണ് ആ എഴുത്തുകാരി?

 

4.ടെലിഫോണിന്റെ ഉപജ്ഞാതാവാരാണ്?

 

5.ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരന്റെ ജന്മദിനമാണ് ജൂലൈ 31. ആരാണ് അദ്ദേഹം?

 

6.അന്താരാഷ്ട്ര കടുവ ദിനം എന്നാണ്?

 

7.ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ച പ്രമുഖ വ്യവസായിയുടെ ജന്മദിനമാണ് ജൂലൈ 30.അദ്ദേഹത്തിന്റെ കമ്പനി ഫാദർ ഓഫ്‌ മാസ്സ് പ്രൊഡക്ഷൻ എന്നാണ് അറിയപ്പെടുന്നത്.ആരാണ് ആ വ്യക്തി ?

 

8.പ്രശസ്ത കർണാടക സംഗീതജ്ഞനും,സംഗീത സംവിധായകനുമായിരുന്ന വ്യക്തിയുടെ ഓർമ്മദിനമാണ്

ആഗസ്റ്റ് 2.

ആരാണദ്ദേഹം?

 

9.അന്താരാഷ്ട്ര സൗഹൃദദിനം എന്നാണ്?

 

10.പ്രശസ്ത റഷ്യൻ നോവലിസ്റ്റും, നോബൽ സമ്മാനജേതാവുമായിരുന്ന വ്യക്തിയുടെ ഓർമ്മദിനമാണ്

ആഗസ്റ്റ് 3. ആരാണ് അദ്ദേഹം?

വാരാന്ത്യ ക്വിസ്

ഉത്തരങ്ങൾ

1. ഇരയിമ്മൻ തമ്പി

2. ഓഹി കാർച്യേ ബഹ്സൺ

3.ജെ. കെ. റൗളിംഗ് (ജോവാൻ റൗളിംഗ് )

4. അലക്സാണ്ടർ ഗ്രഹാംബെൽ

5. പ്രേംചന്ദ്

6.ജൂലൈ 29

7.ഹെൻറി ഫോർഡ്

8.വി. ദക്ഷിണാമൂർത്തി

9.ജൂലൈ 30.

10.അലക്സാണ്ടർ സോൾഷെനിറ്റ്സ്

Category: NewsQUIZ