22 YouTube ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

April 06, 2022 - By School Pathram Academy

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധപരാമര്‍ശമുളള ഉള്ളടക്കത്തിന്റെ പേരില്‍ രാജ്യത്ത് 22 YouTube ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശബന്ധത്തിനും ഹാനികരമായതുകൊണ്ടാണ് വിലക്കെന്ന് മന്ത്രാലയം അറിയിച്ചു.

വിവരാവകാശ നിയമം, 2021 അനുസരിച്ചാണ് നടപടി. ഇതില്‍ 18 എണ്ണം ഇന്ത്യക്കാരുടെ യുട്യൂബ് ചാനലും നാലെണ്ണം പാകിസ്താന്‍ ആസ്ഥാനമാക്കിയ ചാനലുകളുമാണ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചത്.

ഇവ ടിവി ചാനലുകളുടെ ലോഗോ ഉപയോഗിക്കുന്നതായും തെറ്റിദ്ധരിപ്പിക്കുന്ന  രീതിയിൽ ഉപയോഗിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

Category: News