ലൈസൻസ് സംബന്ധമായ നിരവധി സേവനങ്ങൾ ഫേസ് ലെസ്സ് ആക്കിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് വാഹനസംബന്ധമായ ഏഴ് സേവനങ്ങൾ ആധാർ ആതന്റിക്കേഷൻ ചെയ്യുന്നവർക്ക് 24-12-2021 മുതൽ പൂർണമായും ഫേസ് ലെസ്സ് ആക്കുന്നു

December 20, 2021 - By School Pathram Academy

ലൈസൻസ് സംബന്ധമായ നിരവധി സേവനങ്ങൾ ഫേസ് ലെസ്സ് ആക്കിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് വാഹനസംബന്ധമായ ഏഴ് സേവനങ്ങൾ ആധാർ ആതന്റിക്കേഷൻ ചെയ്യുന്നവർക്ക് 24-12-2021 മുതൽ പൂർണമായും ഫേസ് ലെസ്സ് ആക്കുന്നു.

താഴെപ്പറയുന്ന വാഹന സംബന്ധമായ 7 സേവനങ്ങളാണ് ഫേസ് ലെസ്സ് ആക്കുന്നത്

വാഹനങ്ങളുടെ

1. ഉടമസ്ഥാവകാശം മാറ്റൽ

2. അഡ്രസ് മാറ്റൽ

3. ഹൈപ്പോത്തിക്കേഷൻ ചേർക്കൽ

4. ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ

5. എൻ.ഒ.സി നൽകൽ

6.ഡ്യൂപ്ലിക്കേറ്റ് ആർ. സി.

7. പെർമിറ്റ് പുതുക്കൽ

അപേക്ഷ ആധാർ ആതന്റിക്കേഷൻ ചെയ്യുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പിയോ നേരിട്ടോ ഓഫീസിൽ ഹാജരാകേണ്ടതുമില്ല.

അതേസമയം ആധാർ ആ തന്റിക്കേഷൻ ചെയ്യാത്തവർ നിലവിലെ അപേക്ഷയും ഒറിജിനൽ രേഖകളും ഓഫീസിൽ ഹാജരാക്കുന്ന രീതി തുടരേണ്ടതാണ്.

അതിനാൽ കഴിവതും ആധാർ ആധാർ ആതന്റിക്കേഷൻ ചെയ്ത് സേവനങ്ങൾക്ക് കഴിവതും ഫേസ് ലെസ്സ് സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് താൽപര്യപ്പെടുന്നു.

#mvdkerala

#mvdonlineservices

Category: News