വാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടപ്പാക്കേണ്ട പഠന പിന്തുണ പരിപാടി മൊഡ്യൂൾ പാർട്ട് – 3

March 30, 2024 - By School Pathram Academy

വിലയിരുത്തൽ ഘട്ടം

വിദ്യാലയതല വിലയിരുത്തൽ

പഠനപിന്തുണാപ്രവർത്തനങ്ങൾക്ക് ശേഷം പ്രതീക്ഷിത പഠനനേട്ടങ്ങൾ പഠിതാവ് ആർജിച്ചോ എന്നറിയുന്നതിനുവേണ്ട വിലയിരുത്തൽ പ്രവർത്തനങ്ങൾ നൽകേണ്ടതാണ്. കുട്ടിയുടെ പഠനപുരോഗതിയുമായി ബന്ധപ്പെട്ട ഒരു ലഘുകുറിപ്പ് ക്ലാസധ്യാപിക തയ്യാറാക്കണം.

ഏപ്രിൽ, മെയ് മാസത്തിൽ ഈ പ്രവർത്തനങ്ങളുടെ പുരോഗതി പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക നിരീക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികളും പഠനനേട്ടങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കേണ്ടതുമാണ്.

മെയ് അവസാനവാരത്തിൽ വാർഷികപരീക്ഷാ മാതൃകയിൽ കുട്ടികളെ വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

കുട്ടികളുടെ പഠനപുരോഗതിയുടെ നേർക്കാഴ്‌ചകൾ രക്ഷിതാക്കളുടെ മൂന്നിലവതരിപ്പി ക്കുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം വിശകലനം ചെയ്ത് സ്കൂൾ തല പ്രവർത്തനപദ്ധതിയുടെ വിലയിരുത്തൽകുറിപ്പുകൾ എസ്.ആർ.ജി.യിൽ അവതരിപ്പി ക്കേണ്ടതാണ്.

അക്കാദമിക മോണിറ്ററിംഗ്

വിദ്യാഭ്യാസഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ സ്കൂൾ സന്ദർശിക്കുകയും സ്കൂൾതല പരിഹാരബോധനപ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം.

കുട്ടികളുടെ പഠനപുരോഗതി, ഡിജിറ്റൽ തെളിവുകളുടെയും ക്ലാസ് പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളുടെയും അടിസ്ഥാനത്തിൽ കണ്ടു മനസ്സിലാക്കി അക്കാദമികുമോണിറ്ററിംഗ് ചുമതലയുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥർ (ഡയറ്റ് പ്രിൻസിപ്പൽ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, ഡി.ഡി.ഇ, ഡി.ഇ.ഒ. എ.ഇ.ഒ, ഡി.പി.സി, ബി.പി.സി) വിലയിരുത്തേണ്ടതാണ്.

ഇത്തരം പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിന് വേണ്ടി മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ബന്ധപ്പെട്ട വിദ്യാഭ്യാസഉദ്യോഗസ്ഥർ സ്കൂളിൽ എത്തുമ്പോൾ അധ്യാപിക, പ്രസ്തുത കുട്ടികളെ സംബന്ധിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയ പുസ്തകം പരിശോധനക്ക് ഹാജരാക്കേണ്ടതും കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തേണ്ടതുമാണ്.

സംസ്ഥാനതലം

സംസ്ഥാനതലത്തിൽ പഠനപിന്തുണാപരിപാടിയുടെ നടത്തിപ്പിന് ആവശ്യമായ നേതൃത്വം ഉറപ്പു വരുത്തേണ്ടതാണ് (എസ്.സി.ഇ.ആർ.ടി., സമഗ്രശിക്ഷാ, പൊതുവിദ്യാഭ്യാസവകുപ്പ്).

ജില്ല/ഉപജില്ലാതലം

പഠനപിന്തുണാപരിപാടികൾ ഫലപ്രദമായി നടക്കുന്നു എന്ന് അതത് തലങ്ങളിൽ ബന്ധപ്പെട്ട വിദ്യാഭ്യാസഉദ്യോഗസ്ഥർ മോണിറ്റർ ചെയ്യേണ്ടതാണ് (ഡയറ്റ് പ്രിൻസിപ്പൽ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, ഡി.ഡി.ഇ. ഡി.ഇ.ഒ, .ஐ.சி കോർഡിനേറ്റർമാർ) ഡി.പി.സി, ബി.പി.സി. വിദ്യാകിരണം-കൈറ്റ്

സ്കൂൾതലം

പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകർ തയ്യാറാക്കിയ പ്രവർത്തനപാക്കേജ് സ്കൂൾതലത്തിൽ ആവശ്യമായ ഭേദഗതികളോടെ എസ്.ആർ.ജി.യിൽ അവതരിപ്പിക്കണം.

പ്രവർത്തനകലണ്ടർ തയ്യാറാക്കണം. പ്രസ്തുത പ്രവർത്തനകലണ്ടർ പ്രകാരം പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ ഫലപ്രദമായി നടക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പു വരുത്തണം.

ജില്ല/ഉപജില്ല തലത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ

1. ഡയറ്റ് പ്രിൻസിപ്പൽ, ഡി.ഡി.ഇ., ഡി.ഇ.ഒ., ഡി.പി.സി. എന്നിവർ ഉൾപ്പെടുന്ന ജില്ലാസമിതി അതത് ജില്ലകളിൽ പ്രസ്തുത പദ്ധതിയ്ക്ക് നേതൃത്വം നൽകണം.

2. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, അക്കാദമിക കോഡിനേറ്ററായ ഡയറ്റ് ഫാക്കൽറ്റി, ബി.പി.സി. (ഉപജില്ലാസമിതി) എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കണം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തേണ്ടത്.

3. പഠനപിന്തുണാപരിപാടി സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായ അറിയിപ്പ് നൽകണം.

4. ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ അറിയിപ്പ് നൽകേണ്ട ചുമതല – ഡി.ഡി.ഇ/ഡി.പി.സി.

5. ബ്ലോക്ക്, മുൻസിപ്പാലിറ്റി, പഞ്ചായത്ത് – എ.ഇ.ഒ./ബി.പി.സി.

6. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതികളുടെ യോഗം ചേരണം.

7. അവധിക്കാലപ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണകൾ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും നൽകുന്നതിന് പ്രധാനാധ്യാപക യോഗം വിളിക്കേണ്ടതും കാര്യങ്ങൾ വിശദീകരിക്കേണ്ടതുമാണ്.

8. വിദ്യാഭ്യാസഉദ്യോഗസ്ഥർ പിന്നാക്കപരിഹാരബോധനപ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രതി വാര അവലോകനം നടത്തേണ്ടതും ബന്ധപ്പെട്ട വിദ്യാലയങ്ങൾ സന്ദർശിക്കേണ്ടതുമാണ്. വിദ്യാലയങ്ങൾ, പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിൽ മോണിറ്ററിംഗ് ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

9. വിവിധ ഓൺലൈൻ കോൺഫറൻസിംഗ് സങ്കേതങ്ങളുടെ സഹായത്തോടെ ബന്ധപ്പെട്ട അധ്യാപകരോടും വിദ്യാർഥികളോടും സംവദിക്കുന്നതും പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതും ഉചിതമാണ്.

10. ഏപ്രിൽ ആദ്യവാരം സ്കൂളുകളിൽ നിന്ന് ഗൃഹാങ്കണവിദ്യാലയമെന്ന രീതിയിലുള്ള പഠന പിന്തുണാപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരം സ്കൂൾ തിരിച്ച് ശേഖരിക്കേണ്ടതും രണ്ടാഴ്ച്‌ചയിൽ ഒരിക്കൽ പുരോഗതി അവലോകനം നടത്തേണ്ടതുമാണ്.

11. തിരഞ്ഞെടുക്കപ്പെട്ട എല്ലാകുട്ടികൾക്കും കൈത്താങ്ങ് എത്തുന്നുവെന്ന് ഉപജില്ലാതലത്തിലെ സമിതി ഉറപ്പുവരുത്തേണ്ടതാണ്.

12. മെച്ചപ്പെട്ട പ്രവർത്തനങ്ങളുടെ വിനിമയസാധ്യത പരിശോധിക്കണം.

13. ഓരോ വിദ്യാലയത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം ഉറപ്പുവരുത്തുകയും നിരന്തരമായ ഇടപെടൽ ഉണ്ടാവുകയും വേണം.

14. മെയ് മാസത്തിൽത്തന്നെ എല്ലാ കുട്ടികളും അവർ നേടേണ്ടുന്ന ചുരുങ്ങിയ ശേഷികൾ എത്തിയെന്ന് ഉറപ്പാക്കുകയും തയ്യാറാക്കുന്ന പ്രമോഷൻ ലിസ്റ്റിനോടൊപ്പം ബന്ധപ്പെട്ട കുട്ടികളുടെ വിവരങ്ങൾ അനുബന്ധമായി പ്രത്യേകം തയ്യാറാക്കി നൽകേണ്ടതുമാണ്. ഉപജില്ലാസമിതി ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകേണ്ടതാണ്.

വിദ്യാലയവും രക്ഷിതാക്കളും ഒരുമിച്ച് ചേർന്നുള്ള പഠനപ്രവർത്തനങ്ങളാണ് വിജയം കാണുന്നത്. രക്ഷിതാക്കളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തി പഠനപിന്തുണ ആവശ്യമുള്ള കുട്ടികളുടെ പഠനനിലവാരം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരും സജീവമായി പരിശ്രമിക്കണം.

 

 

 

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More