സർക്കാർ ജീവനക്കാർക്ക് വിവിധ കോഴ്‌സുകളിൽ ചേരുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്

June 11, 2024 - By School Pathram Academy

ഉത്തരവ്

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂര വിദ്യാഭ്യാസ / ഓൺലൈൻ കോഴ്‌സുകളിലും പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗ്ഗനിർദ്ദേശം നിലവില്ലാത്തത് ടി വിഷയത്തിൽ വിവിധങ്ങളായ വ്യാഖാനങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും വിഷയത്തിൻമേലുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി സായാഹ്ന/പാർട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓൺലൈൻ കോഴ്സുകളിൽ ജീവനക്കാർ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്പഷ്ട‌ീകരണം പുറപ്പെടുവിക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദ്ദേശങ്ങൾ വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

2 സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. സർക്കാർ ജീവനക്കാർക്ക് സായാഹ്ന/പാർട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓൺലൈൻ കോഴ്സു‌കളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

i. ജീവനക്കാർ ചേർന്ന് പഠിക്കാൻ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുൻപായി വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ii. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷയിന്മേൽ വകുപ്പ് മേധാവി തീരുമാനമെടുക്കേണ്ടതാണ്.

iii. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അനുമതി നിഷേധിക്കുന്ന ഭരണാധികാരികൾ 1അവസരത്തിൽ അപ്പീൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.

iv cel ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിലേക്കായി മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നൽകുവാൻ പാടുള്ളു. എന്നാൽ ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ഓഫീസ് സമയത്തിൽ യാതൊരു ഇളവും അനുവദിക്കുന്നതല്ല.

V. ഓഫീസ് സമയത്ത് യാതൊരു വിധ ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്‌സുകളിലും പങ്കെടുക്കുവാൻ പാടുള്ളതല്ല.

vi. മുൻകൂർ അനുമതി കൂടാതെ ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിൽ ചേർന്ന് പഠനം നടത്തുന്ന ജീവനക്കാർക്കെതിരെ സ്വീകരിക്കാവുന്നതാണ്. ഉചിതമായ അച്ചടക്ക നടപടികൾ

VII. അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക നിർവഹണത്തിനായി ടി ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിർദ്ദേശാനുസരണം ഓഫീസിൽ സേവനം ലഭ്യമാക്കേണ്ടതാണ്.

VIII. ഇത്തരം സന്ദർഭങ്ങളിൽ പഠന കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ജീവനക്കാർക്ക് ഹാജർ സംബന്ധമായ ഇളവുകൾ അനുവദിക്കേണ്ടതില്ല. പ്രസ്തുത നിർദ്ദേശം ലംഘിക്കുന്ന പക്ഷം സർക്കാർ നൽകിയ അനുമതി റദ്ദ് ചെയ്തതായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

ix കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന ജീവനക്കാർക്ക് ഭരണ സൗകര്യാർത്ഥം നടത്തുന്ന സ്ഥലം മാറ്റത്തിൽ നിന്നും മേൽ കാരണത്താൽ സംരക്ഷണം ലഭിക്കുന്നതല്ല.