ക്ലസ്റ്റർ മീറ്റിംഗ് ജൂൺ 29ന്.പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി

June 22, 2024 - By School Pathram Academy

പൊതുനിർദ്ദേശങ്ങൾ

എൽ.പി വിഭാഗം അധ്യാപക സംഗമങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിക്കപ്പെടേ ണ്ടതാണ്. യൂ.പി വിഭാഗം വിഷയാധി ഷ്ഠിതമായി ബി.ആർ.സി തലത്തിലും ഹൈസ്കൂൾ വിഭാഗം വിഷയാധി ഷ്ഠിതമായി വിദ്യാഭ്യാസ ജില്ലാ തലത്തിലും നടത്തേണ്ടതാണ്.

• പരിശീലനകേന്ദ്രങ്ങൾ നിശ്ചയിക്കൽ, റിസോഴ്സ് അംഗങ്ങളെ കണ്ടെത്തൽ, സംഘാടനം തുടങ്ങിയ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, എസ്.എസ്.കെ സംയുക്തമായി ചെയ്യേണ്ടതാണ്.

• ഭാഷാവിഷയങ്ങളിൽ തമിഴ്, കന്നട വിഷയങ്ങൾക്ക് ജില്ലാതലത്തിൽ പ്രത്യേക മോഡ്യൂളുകൾ തയ്യാറാക്കി വിനിമയം ചെയ്യേണ്ടതാണ്.

. അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നട എന്നീ വിഷയങ്ങളിൽ പങ്കാളികളാകേണ്ടുന്ന അധ്യാപകരുടെ എണ്ണം മുൻകൂട്ടി ശേഖരിച്ച് പരിശീലനതലം (ഡി.ആർ.ജി/ ബി.ആർ.ജി) നിശ്ചയിക്കേണ്ടതാണ്.

. തമിഴ്, കന്നഡ മീഡിയം അധ്യാപകർ, വിഷയാധിഷ്ഠിത ക്ലസ്റ്റർ സംഗമങ്ങളിൽ അതത് വിഷയത്തിന്റെ കേന്ദ്രങ്ങളിൽ പങ്കെടുക്കേണ്ടതാണ്.

ക്ലസ്റ്റർ സംഗമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ മതിയായ ആർ.പി മാരുടെ പങ്കാളിത്തം, പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകരുടെ പങ്കാളിത്തം, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങൾ ഡി.ഡി.ഇ. ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്.കെ. ഡി.പി.സി എന്നിവരുടെ നേതൃത്വത്തിൽ കൃത്യതപ്പെടുത്തേണ്ടതാണ്. ഡി.പി.ഒ, ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി എന്നിവർ ക്ലസ്റ്റർ കൂട്ടായ്മയിൽ മതിയായ നിർദ്ദേശങ്ങളും പിന്തുണാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതാണ്.

ഒരു വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തുവെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കേണ്ടതാണ്.

. അവധിക്കാല അധ്യാപകസംഗമത്തിൽ പങ്കെടുത്തവർ അതേ വിഷയങ്ങ ളിൽതന്നെ ക്ലസ്റ്റർ കൂട്ടായ്മയിലും പങ്കെടുക്കുന്നതാണ് അഭികാമ്യം. (അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കാത്തവർ ഇപ്പോൾ പഠിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കേണ്ടതാണ്.)

ഒരു സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കും വിധം അധ്യാപകരെ പ്രധാന അധ്യാപകർ പരിശീലനത്തിന് നിയോഗിക്കേണ്ടതാണ്.

നടക്കുന്ന കേന്ദ്രങ്ങളുടെ പൂർണ அகவை അതാത് സ്ഥാപന മേധാവികൾക്കായിരിക്കും. ഇതു കൂടാതെ സമഗ്രശിക്ഷാ കേരളയുടെ ഒരു പ്രതിനിധിക്ക് സെന്റർ സംഘാടന ചുമതല നൽകേണ്ടതാണ്.

• ജില്ലകളിൽ നടക്കുന്ന പരിശീലനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ

ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കേണ്ടതാണ്. യാത്രാസൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിഗണിച്ച് വേണം പരിശീലന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

. വിവിധ തലങ്ങളിലുള്ള പരിശീലനങ്ങളുടെ പ്ലാനിംഗും മോണിറ്ററിംഗും, ഡയറ്റ് പ്രിൻസിപ്പൽ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ, ഡി.ഡി.ഇ, ഡി.പി.സി, ഡി.ഇ.ഒ. ട്രെയിനിംഗ് ചുമതലയുള്ള ഡി.പി.ഒ എന്നിവരുടെ നേതൃത്വത്തിൽ നടക്കേണ്ടതാണ്.

ഓരോ ഘട്ടം കഴിയുമ്പോഴും പങ്കാളികളിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിച്ച് ക്രോഡീകരിക്കേണ്ട

ചുമതല അതാത് തലങ്ങളിലെ സംഘാടക ചുമതലയുള്ള ഉദ്യോഗസ്ഥാർക്കാണ്. റിസോഴ്സ്

അംഗങ്ങളുടെ സഹായവും ഇതിനായി തേടാവുന്നതാണ്.

ഉദ്ഘാടന സമാപന ചടങ്ങുകൾ, ബാനർ എന്നിവ ക്ലസ്റ്റർ സംഗമത്തിന് ആവശ്യമില്ല.

9.30 ന് ആരംഭിച്ച് 4.30 വരെയായിരിക്കും സമയക്രമം

കഴിഞ്ഞ ക്ലസ്റ്ററിൻ്റെ ഭാഗമായി രൂപീകരിച്ച അധ്യാപക സംഗമം ഓൺലൈൻ കൂട്ടായ്മകൾ തുടർന്ന് പോകേണ്ടതും ആർ.പി മാരുടെ നേതൃത്വത്തിൽ പിന്തുണയും, ഫീഡ്ബാക്കും നടത്തേണ്ടതുമാണ്.

• ക്ലസ്റ്റർ തലത്തിൽ ആർ.പി മാരായി പ്രവർത്തിക്കുന്നതിന്, ഓരോ ക്ലസ്റ്ററിലും അധ്യാപകരെ കണ്ടെത്തണം. നിലവിൽ ആർ.പി മാരായി പ്രവർത്തിക്കുന്നവരോടൊപ്പം പുതിയ ആർ.പി മാരെയും ഉൾപ്പെടുത്തണം.

. ഈ ക്ലസ്റ്റർ കൂടിയിരിപ്പിൽ തന്നെ അടുത്ത ക്ലസ്റ്ററിലെ ആർ.പി യെ തീരുമാനിച്ച് ബി.ആർ.സിയിൽ അറിയിക്കണം.

ഹൈസ്കൂൾ വിഭാഗം കോർ എസ്.ആർ.ജി, എസ്.ആർ.ജി യിൽ ഒരു സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ/ ട്രെയിന്റെ പങ്കാളിയായി നിയോഗിക്കേണ്ടതാണ്.

. കോർ എസ്.ആർ.ജി – ത്രിദിന ക്രിയേറ്റീവ് റസിഡൻഷ്യൽ ശില്പശാല.

എസ്.ആർ.ജി – ദ്വിദിന ക്രിയേറ്റീവ് റസിഡൻഷ്യൽ ശില്പശാല.

ഡി.ആർ.ജി – ഏകദിന നോൺ റസിഡൻഷ്യൽ ശില്പശാല.

ക്ലസ്റ്ററിനു മുന്നോടിയായി അധ്യാപകരുടെ നിലവിലുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ക്ലസ്റ്റർ യോഗങ്ങൾ ഫലപ്രദമാക്കു ന്നതിനായുള്ള ചർച്ചകൾ ആരംഭിക്കണം. എല്ലാ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിഷയങ്ങളുടെ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പങ്കാളികളാണെന്ന് ഉറപ്പു വരുത്തണം. അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകരും അവർ പഠിപ്പിക്കുന്ന വിഷയം ഗ്രൂപ്പിൽ ഉൾപ്പെട്ടു എന്ന് ഉറപ്പു വരുത്തണം.

• അധ്യാപക സംഗമങ്ങൾ നടത്തുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന പോർമാറ്റിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും ആയതിൻറെ സോഫിറ്റ് കോപ്പി (Excel Sheet) ബി.ആർ.സി തലത്തിൽ ക്രോഡീകരിച്ച് ജില്ലകൾക്ക് നൽകേണ്ടതുമാണ്. ജില്ലകളിൽ നിന്ന് ലഭ്യമാകുന്ന രജിസ്ട്രേഷന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട മേലധികാരികൾക്ക് അയച്ചു കൊടുക്കാവുന്ന രീതിയിൽ ക്രോഡീകരിച്ച് സംസ്ഥാന കാര്യാലയത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്. ഇവ സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച് ബന്ധപ്പെട്ടവർക്ക് നൽകേണ്ട ചുമതല സ്റ്റാർസിന്റെ ചുമതലയുള്ള പ്രോജക്ട് മാനേജർക്ക് നൽകാവുന്നതാണ്.

ക്ലസ്റ്റർ യോഗത്തിനു മുന്നോടിയായി അധ്യാപകർ നടത്തി വരേണ്ട തയ്യാറെടുപ്പിനെ സംബന്ധിച്ച് മൊഡ്യൂളിൽ സൂചനകൾ ഉണ്ടാകണം. നിരന്തര വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പിന്തുണ നൽകിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ക്ലസ്റ്ററിൽ അധ്യാപകർക്ക് അവസരം ഉണ്ടാകണം. അധ്യാപക സംഗമത്തിൽ വച്ച ആശങ്ങൾ നടപ്പിലാക്കിയപ്പോൾ നേരിട്ട തടസ്സങ്ങൾ, അവ മറികടക്കുന്ന രീതികൾ, കുട്ടികളിൽ നിലനിൽക്കുന്ന ആശയപരവും പ്രക്രിയാപരവുമായ വിടവുകൾ. തുടർന്നു വരുന്ന കാലയളവിൽ ഇവ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടണം. കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി അംഗങ്ങളായ അധ്യാപകർ നിരന്തര വിലയിരുത്തലിന്റെ രേഖപ്പെടുത്തലിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ ഉൾപ്പെടുത്തി പഠന റിപ്പോർട്ടുകൾ തയ്യാറാക്കി വരണം. കട്ടികൾ ആർജ്ജിച്ച ശേഷികൾ പരിശോധിക്കുന്നതിനാവശ്യമായ മികച്ച ചോദ്യാവലികൾ തയ്യാറാക്കുന്നതിന് ആവശ്യമായ രീതികൾ പരിചയപ്പെടണം. ചെറുഉത്തരം, ബഹു ഉത്തരം, എന്നിവ വരാവുന്നതും ചിന്താപ്രക്രിയ പാലിക്കുന്നതും, കാണാപാഠം പഠനത്തെ പ്രോത്സാഹിപ്പിക്കാത്തതും ആകണം ചോദ്യാവലികൾ.