പാഠപുസ്തക വിതരണം
പാഠപുസ്തക വിതരണം
2022-23 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ്സ്-ൽ നടന്നുകൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. .
നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈകൊണ്ടിട്ടുണ്ട്.
288 റ്റൈറ്റിലുകളിലായി രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തി ആറ് എണ്ണം (2,84,22,066) ഒന്നാം
വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറാകുന്നത്.
നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ സ്കൂള്‍ സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം
നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളില്‍ മൈനര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ തുകയൊടുക്കി ചെലാന്‍ ഹാജരാക്കുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും
തങ്ങള്‍ നല്‍കിയ ഇന്‍ഡന്‍റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല
ഉത്ഘാടനം ഏപ്രില്‍ 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടക്കും.