യു.എസ്.എസ്. പരീക്ഷ :- ഇൻവിജിലേറ്റേഴ്സ് ന്റെ ചുമതലകൾ …

June 18, 2022 - By School Pathram Academy
  • ഇൻവിജിലേറ്റേഴ്സ്

 

1. ഇൻവിജിലേറ്റർമാരായി നിയമിതരാകുന്ന അദ്ധ്യാപകർ പരീക്ഷാദിവസം രാവിലെ പരീക്ഷ ആരംഭിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ ചീഫ് സൂപ്രണ്ടിന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യണം.

2. ഇൻവിജിലേറ്റർമാരുമായി ബന്ധമുള്ള പരീക്ഷാർത്ഥി യു.എസ്.എസ്. പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷൻ ചീഫ് സൂപ്രണ്ടിന് ഒപ്പിട്ട് നൽകണം.

3. അനുവദിച്ചിരിക്കുന്ന റൂമിലേക്ക് ചീഫിന്റെ നിർദ്ദേശപ്രകാരം പോകുമ്പോൾ ക്ലാസ്സ് മുറിയിലേക്ക് ആവശ്യമുള്ള ഒ.എം.ആർ. ഷീറ്റിന്റെ (20 എണ്ണം) പായ്ക്കറ്റും അറ്റൻഡൻസ് ഷീറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

4. ക്ലാസ്സ്മുറിയിൽ എത്തി ഹാജരായിരിക്കുന്ന ഓരോ കുട്ടിയുടെയും ഹാൾടിക്കറ്റ് പരിശോധിക്കണം.

5. പരീക്ഷാർത്ഥിയുടെ കൈവശം അഡ്മിറ്റ് കാർഡ്, റൈറ്റിംഗ് പാഡ്,ക്ലിപ്പ് ബോർഡ്, ബോൾ പോയിന്റ് പെൻ (ബ്ലാക്ക് / ബ്ലൂ ഇങ്ക് )എന്നിവ മാത്രമേ ഉണ്ടാകാൻ പാടുള എന്ന് ഉറപ്പാക്കണം.

6. പരീക്ഷാർത്ഥികളെ പരീക്ഷാഭവൻ നിർദ്ദേശിച്ച രീതിയിലാണ് ക്ലാസ്സ് മുറിയിൽ സീറ്റിംഗ് അറേഞ്ച്മെന്റ് ചെയ്ത് ഇരുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.

 

Category: NewsUSS