സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തൽ | ദേശീയ പതാക നിർമ്മാണ – വിതരണം | സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

August 02, 2022 - By School Pathram Academy

സർക്കുലർ

 

വിഷയം:- പൊതുവിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാമത് വാർഷിക ത്തോടനുബന്ധിച്ച് “Har Ghar Tiranga’ നടപ്പാക്കുന്നത് – സംബന്ധിച്ച്

സൂചന:- 11/7/2022-ലെ സർക്കാർ കത്ത് നമ്പർ 3 /110/2022/CLAD മുഖാന്തിരം ലഭ്യമായ കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന്റെ DO.No.42- 22/237/2022 AKAM നമ്പർ കത്തും മിനിറ്റ്സും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി “Har Ghar Tiranga പദ്ധതി നടപ്പിലാക്കുവാൻ സൂചന പ്രകാരം ആവശ്യപ്പെട്ടിരിക്കുന്നു. 2022 ആഗസ്റ്റ് 13 മുതൽ 15 വരെയുളള കാലയളവിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സജീവ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയും കുടുംബശ്രീ മുഖേനയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

* തദ്ദേശ സ്വയംഭരണ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും “Har Ghar Tiringa എന്ന പരിപാടിയുടെ നോഡൽ വകുപ്പുകളായിരിക്കും.

* തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും, പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇതിന്റെ സംസ്ഥാനതല നോഡൽ ഓഫീസർമാരായിരിക്കും.

* ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഇതിന്റെ നോഡൽ ഓഫീസർമാരായി പ്രവർത്തിക്കേ ണ്ടതാണ്.

• കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖാന്തിരം പദ്ധതി നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുന്നതാണ്.

* എല്ലാ വിദ്യാർത്ഥികളുടെയും,അദ്ധ്യാപക രുടെയും,അനദ്ധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തേണ്ടതാണ്.

• സ്കൂൾ തലത്തിൽ എൻ.എസ്.എസ്. എൻ.സി.സി. സ്കൗട്ട് & ഗൈഡ്സ്, എസ്.പി.സി., കരിയർ ഗൈഡൻസ്, വിവിധ ക്ലബ്ബുകൾ എന്നിവ മുഖേനയും പി.ടി.എ. കളുടെ പങ്കാളിത്തത്തോടെയും ദേശീയ പതാകകൾ നിർമ്മിക്കാവുന്നതാണ്.

* 20 x 30″, 16 x 24″, 6 x 9” എന്ന അളവിൽ പതാകകൾ നിർമ്മിക്കാവുന്നതാണ്. എന്നിരുന്നാലും ഏത് അളവിലുള്ള പതാകകൾ നിർമ്മിച്ചാലും 3:2 അനുപാതം അനുവർത്തിക്കേണ്ടതാണ്.

കുടുംബശ്രീ മുഖേന നിർമ്മിക്കുന്ന ദേശീയ പതാകയുടെ വിലവിവരം ചുവടെ ചേർക്കുന്നു.

സ്കൂളുകൾക്ക് മേൽ വിവരിച്ച പ്രകാരമുള്ള പതാകകൾ കുടുംബശ്രീയിൽ നിന്നും തുക മുടക്കി വാങ്ങാവുന്നതാണ്.

ഓരോ സ്കൂളിലേയും കുട്ടികൾക്ക് എത്ര എണ്ണം ദേശീയ പതാകകൾ ആവശ്യമാണ്. എന്നതിന്റെ കണക്ക് സ്കൂൾ തലത്തിൽ നിന്നും ശേഖരിച്ച് ജൂലൈ 23-ാം തീയതിക്കകം പ്രധാനാദ്ധ്യാപകർ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്.

സ്കൂളുകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നൽകുന്ന എണ്ണത്തിനനുസരിച്ച് തയ്യാറാക്കുന്ന പതാകകൾ കുടുംബശ്രീ സ്കൂളുകളിൽ വിതരണം ചെയ്യുന്നതും തുക സ്കൂളുകൾ കുടുംബശ്രീക്ക് നൽകേണ്ടതുമാണ്.

ആവശ്യമെങ്കിൽ GeM പോർട്ടൽ മുഖാന്തിരം പതാകകൾ വാങ്ങുന്നതിന്റെ സാധ്യത പരിഗണിക്കാവുന്നതാണ്.

• ദേശീയപതാകയുടെ അന്തസ്സ് നിലനിർത്തിക്കൊണ്ട് വേണം എല്ലാ പ്രക്രിയകളിലും കുട്ടികളും, അദ്ധ്യാപകരും, രക്ഷകർത്താക്കളും പങ്കെടുക്കേണ്ടതാണ്.

* കേരള സർക്കാർ ജീവനക്കാരുടേയും മറ്റു ജീവനക്കാരുടെയും സജീവമായ പങ്കാളിത്തം ഉറപ്പാക്കാവുന്നതും സർക്കാർ കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ എല്ലാംതന്നെ ആഗസ്റ്റ് 13 മുതൽ 15 വരെയുളള ദിവസങ്ങളിൽ പതാക ഉയർത്തേണ്ടതാണ്.

• വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷകർത്താക്കളുടേയും പൂർണ്ണ പങ്കാളിത്തമുളള ഒരു പരിപാടിയായി ഇതിനെ മാറ്റിതീർക്കുന്നതിന് സ്കൂൾ തലത്തിലും, ഉപജില്ലാ/വിദ്യാഭ്യാസജില്ലാ/ജില്ലാതലങ്ങളിലും വേണ്ടത്ര പ്രചരണം നൽകുന്നതിന് പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ