Kerala PSC LDC Coaching Class;113 General Knowledge

April 04, 2024 - By School Pathram Academy

Kerala PSC LDC Coaching Class 

 

1. യു.എൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ആദ്യ ഏഷ്യക്കാരനായ യുതാന്ത് ഏത് രാജ്യക്കാരനായിരുന്നു ? – മ്യാൻമർ

2. മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്? – ആലി മുസ്ലിയാർ

3. വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത കമ്പനി? – അദാനി ഗ്രൂപ്പ്

4. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളിൽ ഹാജരാക്കുന്നത്‌ ഏത് തരം നികുതി അടച്ചതിന്റെ രസീതാണ് ? – ഭൂനികുതി

5. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്? – ഇന്ദിരാഗാന്ധി

6. വല്ലഭായ് പട്ടേലിനെ ‘സർദാർ’എന്ന് വിശേഷിപ്പിച്ചത്? – ഗാന്ധിജി

7. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള കടലിടുക്കിലൂടെ നിർമിക്കുന്ന കപ്പൽചാൽ? – സേതുസമുദ്രം

8. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? – ഗ്രീക്കുകാർ

9. പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചത്? – ഗ്രിഗർ മെൻഡൽ

10. പല്ലവവംശം സ്ഥാപിച്ചത് ? – സിംഹവിഷ്ണു

11. ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള? – നെല്ല്

12. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെട്ടത്? – ഡൽഹൗസി പ്രഭു

13. ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം : – 1895

14. ലോക വനദിനമായി ആചരിക്കുന്ന ദിവസം ? – മാർച്ച് 21

15. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയായിരുന്നു? – ശ്രീനാരായണ ഗുരു

16. പശ്ചിമ തീരത്തെ ആദ്യത്തെ ദീപസ്തംഭം 1862ൽ പണികഴിപ്പിക്കപ്പെട്ട തെവിടെയാണ് ? – ആലപ്പുഴ

17. വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്? – പാർലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങൾ

18. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം? – 4

19. നവരത്നമാലികയുടെ കർത്താവാര്? – ശ്യാമാശാസ്ത്രികൾ

20. മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി? – നർഗീസ്

 

Category: LDCNavodaya