LSS – USS Exam കോവിഡ് 19 നിർദ്ദേശങ്ങൾ

June 20, 2022 - By School Pathram Academy

കോവിഡ് 19 നിർദ്ദേശങ്ങൾ

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ നടത്തേണ്ടത്.

പരീക്ഷാ ഹാളുകൾ, ഫർണിച്ചർ, പരിസരം എന്നിവ ശുചിയാക്കുകയും അണുവിമുക്തമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകുന്നതിനായി ജീവനക്കാരുടെ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മാസ്ക് ഉറപ്പുവരുത്തേണ്ടതാണ്.

കോവിഡ് പോസിറ്റീവായ വരെയും, തെർമൽ സ്കാനറിൽ ഉയർന്ന ഊഷ്മാവ് കാണിക്കുന്നവരെയും, മറ്റു അസുഖ ലക്ഷണം കാണിക്കുന്ന വരെയും പ്രത്യേകം ഹാളുകളിൽ പരീക്ഷയ്ക്ക് ഇരുത്തേണ്ടതാണ്.

പരീക്ഷ നടത്തുമ്പോൾ പ്രത്യേക മുറികളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക് കവറുകളിൽ ശേഖരിച്ച് സീൽ ചെയ്യുകയും ഇവ പ്ലാസ്റ്റിക് കവർ വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

Category: LSSNewsUSS