School Academy Kerala, DREAM IAS MISSION 2033
ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം ഏത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മഹാരാഷ്ട്ര
❇1966ൽ മൊറാർജി ദേശായി സമർപ്പിച്ച
Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളേ നിർദ്ദേശിക്കുന്നത്.
❇പൗരമ്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്
❇1971ൽ മഹാരാഷ്ട്രയിൽ ആണ് ആദ്യമായി ലോകായുക്ത രൂപീകരിച്ചത്.
❇കേരളത്തിൽ 1998 നവംബർ 15-ന് ലോകായുക്ത രൂപം കൊണ്ടത്
❇ഒരു ലോകായുക്ത രണ്ടു ഉപ ലോകായുക്തമാർ എന്നിവരടങ്ങിയതാണ് ഈ സംവിധാനം
❇ഔദ്യോഗിക കൃത്യ നിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന അഴിമതി, സ്വജന പക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർവം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം
❇മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എ,
സർക്കാർ ജീവനക്കാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ, സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, സർവകലാശാലകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയൊക്കെ ലോകായുക്തയുടെ അധികാര പരിധിയിൽ വരും
❇പൗരന്മാർക്ക് നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തയിൽ പരാതി നൽകാം.
❇കേരള സര്‍ക്കാര്‍ 1999-ല്‍ പാസ്സാക്കിയ ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8) പ്രകാരമാണ് കേരള ലോകായുക്ത നിലവില്‍ വന്നത്.
❇ലോകായുക്ത ചട്ട പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാനം, വസ്തു വകകള്‍, ബാധ്യതകള്‍ എന്നിവ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ എന്നിവ ലോകായുക്തയ്ക്കു മുന്‍പാകെ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള ഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
❇1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം
❇സംസ്ഥാന മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തു തലം വരെയുള്ള പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസ്തുത നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ ലോകായുക്തയോട് വിശദീകരണം നല്കാന്‍ ബാധ്യസ്ഥരാണ്. ഒപ്പം പൊതുജനങ്ങളുടെ പരാതിയിന്മേല്‍ കാലതാമസം കൂടാതെ അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോകായുക്തയും ഉപലോകായുക്തയും നിര്‍ബന്ധിതമാകുകയും ചെയ്യുന്നു.
❇സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് ലോകായുക്തയുടെ തലവനായി നിയമിക്കപ്പെടുക. അതുപോലെ രണ്ട് ഉപലോകായുക്തകളുടെയും അധികാരി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരായിരിക്കുകയും വേണം.
❇സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് ലോകായുക്തയും ഉപലോകായുക്തയും രൂപീകരിക്കുന്നത്.
❇അഞ്ചുവര്‍ഷമാണ് ലോകായുക്തയുടെ കാലാവധി.
❇സേവനത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ജഡ്ജിന്റെയും ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് യഥാക്രമം ലോകായുക്ത-ഉപലോകായുക്താ അധികാരികള്‍ക്കു ലഭിക്കുക.
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓
ഉത്തരം : ക്ഷയരോഗം
❇പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം Tuberculosis (TB – Tubercle Bacillus )
❇ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയ വ്യൂഹം, ജനനേന്ദ്രിയ വ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്ത ചംക്രമണ വ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
❇പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈ വിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ
❇ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവയാണ്.
❇DOTS-ന്റെ പൂർണ രൂപം : Directly Observed Treatment Short Course
❇ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
❇ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്
❇ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
❇ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് : റോബർട്ട് കോക്
❇ക്ഷയ രോഗത്തിനു എതിരെ നൽകുന്ന വാക്‌സിൻ : ബി.സി.ജി ( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
❇ലോക ക്ഷയ രോഗ ദിനം : മാർച്ച് 24
❇ക്ഷയരോഗം പകരുന്നത് : വായുവിലൂടെ
❇ക്ഷയത്തിനു കാരണമാകുന്ന രോഗാണു : മൈക്കോ ബാക്ടിറിയം ട്യൂബർക്യൂലോസിസ്
❇വൈറ്റ് പ്ലേഗ് എന്നും കോക് ഡിസീസ് എന്നും അറിയപ്പെടുന്നു