SSLC : മൂല്യനിര്‍ണയത്തിന് പെന്‍സില്‍ മാത്രമേ ഉപയോഗിക്കാവൂ..

April 18, 2022 - By School Pathram Academy

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം മേയ് 11 മുതല്‍ 27 വരെ നടക്കും.

മൂല്യനിര്‍ണയ ക്യാംപില്‍ ഒരു ദിവസം 80 മാര്‍കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാര്‍കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് ഒരാള്‍ നോക്കേണ്ടത്. രണ്ട് സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയം.

മുഴുവന്‍ സമയവും മൂല്യനിര്‍ണയത്തിനായി വിനിയോഗിക്കണമെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവരുടെ പേരുകള്‍ നടപടിക്കായി ക്യാംപ് ഓഫീസര്‍ റിപോര്‍ട് ചെയ്യണമെന്നും സര്‍കുലറില്‍ നിര്‍ദേശമുണ്ട്.

മൂല്യനിര്‍ണയത്തിന് പെന്‍സില്‍ മാത്രമേ ഉപയോഗിക്കാവൂ..എസ്എസ്എല്‍സി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ് ടു പരീക്ഷയ്ക്കുമെങ്കിലും പ്ലസ്ടു മൂല്യനിര്‍ണയത്തിനുള്ള പേയ്പറുകളുടെ എണ്ണം ഇത്തവണ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്ലസ് ടുവിന് 80 മാര്‍കിന്റെ പരീക്ഷയുടെ 34 പേപയ്‌റുകളും 30 മാര്‍കിന്റെ പരീക്ഷയുടെ 50 പേയ്പറുകളുമാണ് പരിഗണിക്കേണ്ടത്.

Category: News