അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു

March 22, 2024 - By School Pathram Academy

അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാൻ സമാന മേഖലയിൽ വിദഗ്‌ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. 45 വയസ്സിൽ താഴെയുള്ള, ബിരുദാനന്തര ബിരുദമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം. 

ഇംഗ്ലീഷ്, കണക്ക്, മലയാളം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ചരിത്രം (കേരളം, ഇന്ത്യ-ലോക ചരിത്രങ്ങൾ), ജോഗ്രഫി (കേരളം, ഇന്ത്യ, ലോകം ), ഇക്കണോമിക്സ്, ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ടെക്നോളജി, സൈബർ ലോ, സൈക്കോളജി, പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ആർട്‌സ്, സ്പോർട്‌സ്, സാഹിത്യം എന്നീ വിഷയങ്ങളിൽ വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ രണ്ട് വർഷമെങ്കിലും അധ്യാപന പരിചയമുണ്ടായിരിക്കണം. 

ഒരു വർഷമാണ് അധ്യാപക പാനലിൻ്റെ കാലാവധി. സേവനം തൃപ്‌തികരമായവർക്ക് പരമാവധി മൂന്ന് വർഷം വരെ കാലാവധി ദീർഘിപ്പിച്ചു നൽകും. എസ്.എസ്.എൽ.സി/പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ / യു.പി.എസ്.സി തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഏപ്രിൽ 12ന് മുൻപ് പ്രിൻസിപ്പൽ, ഗവ. ഫ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ , സബ് ജയിൽ റോഡ്, ബൈലെൻ , ആലുവ – 683101 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

ഫോൺ : 0484 -2623304

Category: Job VacancyNews

Recent

അധ്യാപക സംഗമത്തിന് തുടക്കം. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ്…

May 14, 2024

SSLC വിജയിച്ച കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ

May 14, 2024

ക്യൂ. ഐ. പി. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

May 14, 2024

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

May 13, 2024

അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെയാണ് പിൻവലിച്ചത്

May 13, 2024

100ശതമാനം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം

May 11, 2024

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗ തീരുമാനങ്ങൾ

May 11, 2024

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

May 10, 2024
Load More