അസാപ് കേരളയിൽ പൂർണമായും സൗജന്യമായി നവയുഗ കോഴ്സുകൾ

March 21, 2024 - By School Pathram Academy

അസാപ് കേരളയിൽ സൗജന്യ നവയുഗ കോഴ്സുകൾ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ കമ്പനിയായ അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്ക് നവയുഗ കോഴ്സുകൾ പൂർണമായും സൗജന്യമായി നൽകുന്നു.

ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ് കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുക്കുക. 

കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.asapkerala.gov.in സന്ദർശിക്കുകയോ 9778598336 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. താല്പര്യമുള്ളവർ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം : https://forms.gle/bnYctUSDMhMMyuh38

ഇൻകുബേഷൻ പ്രോഗ്രാം

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (കെ.ഐ.ഇ.ഡി) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിൻ്റെ എൻ്റർപ്രൈസ് ഡെവലപ്മെൻറ് സെന്ററിലാണ് (ഇ.ഡി.സി) ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എം.എസ്.എം.ഇകൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം.

ഇൻകുബേഷനായി 21 ക്യുബിക്കിൾ സ്പേസുകൾ ഉണ്ട്. സഹകരണം, സർഗ്ഗാത്മകത, ഉൽപ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രതിമാസം 5000 രൂപയാണ് (ജിഎസ് ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി www.kled.info/incubation/ മാർച്ച് 26ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890/0484 2550322.

കേരള മീഡിയ അക്കാദമിയില്‍ അവധിക്കാല ക്ലാസ്സുകള്‍

കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രില്‍ 3ന് ആരംഭിക്കും.

8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതല്‍ 1 മണി വരെയുള്ള ബാച്ചില്‍ ഫോട്ടോഗ്രഫി, സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷന്‍, ഡോക്യുമെന്ററി & അഡ്വര്‍ടൈസ്‌മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും. 

ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുള്ള രണ്ടാം ബാച്ചില്‍ മോജോ, അടിസ്ഥാന മാധ്യമ പ്രവര്‍ത്തനം, സ്മാര്‍ട് ഫോണ്‍ ഫീച്ചേഴ്‌സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍, വ്‌ളോഗിംങ് & ബ്‌ളോഗിംങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാര്‍മ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും. ഒരു ബാച്ചില്‍ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവര്‍ക്ക് 15000 രൂപയുമാണ് ഫീസ്.

മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങള്‍, ശില്പശാല, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ഫോര്‍ വെക്കേഷന്‍ ക്ലാസ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് വീതമാകും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2726275, മൊബൈല്‍: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈല്‍: 9388533920 (കൊച്ചി) എന്നീ നമ്പറുകളില്‍ ലഭിക്കും.

വാടകയ്ക്ക് നൽകുന്നു

മത്സ്യഫെഡിന്റെ 20 ടൺ ഫ്രീസിംഗ് കപ്പാസിറ്റിയും, 600 ടൺ കോൾഡ് സ്റ്റോറേജ് കപ്പാസിറ്റിയുമുളള കൊച്ചങ്ങാടിയുലുളള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാ൯്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഭാഗികമായി വാടകയ്ക്ക് നൽകുന്നു. താത്പര്യമുളളവർ 9526041126, 9526041195 നമ്പരുകളിൽ ബന്ധപ്പെടുക.

Category: Job VacancyNews

Recent

അധ്യാപക സംഗമത്തിന് തുടക്കം. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ്…

May 14, 2024

SSLC വിജയിച്ച കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ

May 14, 2024

ക്യൂ. ഐ. പി. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

May 14, 2024

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

May 13, 2024

അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെയാണ് പിൻവലിച്ചത്

May 13, 2024

100ശതമാനം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം

May 11, 2024

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗ തീരുമാനങ്ങൾ

May 11, 2024

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

May 10, 2024
Load More