എസ്.എസ്.എൽ.സി / ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി 2024 ഗ്രേസ് മാർക്ക് – പരിഷ്കരിച്ച – ഉത്തരവ്

April 28, 2024 - By School Pathram Academy

എസ്.എസ്.എൽ.സി / ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി 2024 ഗ്രേസ് മാർക്ക് – പരിഷ് കരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

അക്കാദമിക മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്കുകൾ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാലും പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുമ്പോൾ ഗ്രേസ് മാർക്കിലൂടെ അധികമായി ഇൻഡക്സ‌് മാർക്ക് ലഭിക്കുന്നതിനാലും ഗ്രേസ് മാർക്ക് ലഭിച്ചവർ മികച്ച അക്കാദമിക നിലവാരമുള്ളവരെ അപേക്ഷിച്ച് മുൻപന്തിയിൽ എത്തുകയും തന്മൂലം അക്കാദമിക തലത്തിൽ മുൻപിൽ നിൽക്കുന്ന കുട്ടികൾ പിൻതള്ളപ്പെടുകയും ചെയ്യുന്നതിനാൽ സർക്കാർ ഗ്രേസ് മാർക്ക് പരിഷ് ക്കരിച്ചുകൊണ്ട് പരാമർശം (2) (3),(4),(5) ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ പരാമർശം 6 പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചിരുന്നു.

2.ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച് 05.04.2024 ൽ നടന്ന ഉന്നതതല യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി. ആയത് സർക്കാർ വിശദമായി പരിശോധിച്ച് ; 2023-24 അധ്യയന വർഷം താഴെ പറയും പ്രകാരം ഗ്രേസ് മാർക്ക് പരിഷ് കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വ്യവസ്ഥകൾ

1. എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുമ്പോൾ സംസ്ഥാന തല സ്കൂൾ കലോത്സവത്തിലോ ശാസ്ത്രോത്സവത്തിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിന് പരിഗണിക്കണമെങ്കിൽ வலை ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല. പകരം റവന്യൂ ജില്ലാ മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്.

2. എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുമ്പോൾ സ്പോർട്‌സിന് ലഭിച്ച സംസ്ഥാന മെറിറ്റ് /ദേശീയ മെറിറ്റ്/പാർട്ടിസിപ്പേഷൻ, അന്തർദേശീയ മെറിറ്റ് /പാർട്ടിസിപ്പേഷൻ എന്നീ സർട്ടിഫിക്കറ്റുകൾക്ക് പത്താം ക്ലാസിലെ പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് താഴെപറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

a. എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റ് വച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുമ്പോൾ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് (അംഗീകൃതം) അതോടൊപ്പം ഹാജരാക്കേണ്ടതാണ്.

b. ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് വച്ചാണ് ഗ്രേസ് മാർക്കിനായി അപേക്ഷിക്കുന്നതെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് (അംഗീകൃതം) അതോടൊപ്പം ഹാജരാക്കേണ്ടതാണ്.

3. ഗ്രേസ് മാർക്ക്, കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക് ) നൽകുന്നതല്ല.

4. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക് മാത്രമേ നൽകുകയുള്ളൂ.

5. ഹയർ സെക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാ ഗ്രേസ് മാർക്ക് പരാമർശം (1) ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

അഡിഷണൽ സെക്രട്ടറി

Recent

അധ്യാപക സംഗമത്തിന് തുടക്കം. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ്…

May 14, 2024

SSLC വിജയിച്ച കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ

May 14, 2024

ക്യൂ. ഐ. പി. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

May 14, 2024

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

May 13, 2024

അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെയാണ് പിൻവലിച്ചത്

May 13, 2024

100ശതമാനം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം

May 11, 2024

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗ തീരുമാനങ്ങൾ

May 11, 2024

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

May 10, 2024
Load More