ജോലി ഒഴിവുകൾ

March 18, 2024 - By School Pathram Academy

സമഗ്ര ശിക്ഷാ കേരളം സംസ്ഥാന, ജില്ലാ കാര്യാലയങ്ങളിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ/ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സർവ്വീസിൽ നിന്ന് വിരമിക്കുവാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവനകാലാവധി ഉണ്ടായിരിക്കണം.

 

മാതൃവകുപ്പിന്റെ അസ്സൽ നിരാക്ഷേപപത്രം സഹിതം അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ), എസ്.എസ്.എ ഭവൻ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ മാർച്ച് 30ന് മുമ്പായി തപാൽ മുഖേന സമർപ്പിക്കേണ്ടതാണ്. ഒഴിവു വിവരങ്ങൾ, അപേക്ഷയുടെ മാതക എന്നിവ സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ശംഖുമുഖം ജി.വി രാജ ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിൽ പരിശീലനം നൽകുന്നതിന് റോളർ സ്കേറ്റിംഗ് പരിശീലകന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി പാസായ ദേശീയ/സംസ്ഥാന മെഡൽ ജേതാക്കൾ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സായി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2024 ജനുവരി 1 നു 45 വയസ് കവിയാൻ പാടില്ല. അപേക്ഷകർ 21 ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Category: Job VacancyNews

Recent

അധ്യാപക സംഗമത്തിന് തുടക്കം. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ്…

May 14, 2024

SSLC വിജയിച്ച കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ

May 14, 2024

ക്യൂ. ഐ. പി. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

May 14, 2024

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

May 13, 2024

അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെയാണ് പിൻവലിച്ചത്

May 13, 2024

100ശതമാനം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം

May 11, 2024

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗ തീരുമാനങ്ങൾ

May 11, 2024

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

May 10, 2024
Load More