സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്കൂൾ അധ്യാപകർക്ക് നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രത്യേക പരിശീലനം സംബന്ധിച്ച സർക്കാർ ഉത്തരവ്

April 28, 2024 - By School Pathram Academy

സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്കൂൾ അധ്യാപകർക്ക് നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രത്യേക പരിശീലനം കൈറ്റിൻ്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റിന് മുൻപ് നൽകേണ്ടതാണെന്ന് സൂചന (1) の നടപടി കുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ സെക്കൻ്ററി, ഹയർ സെക്കൻ്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകർക്ക് നിർമിതബുദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക കലണ്ടറുമായി ചേർന്നുപോകുന്ന വിധത്തിൽ നൽകുന്നതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. കൈറ്റ് മാസ്റ്റേഴ്സ് (ലിറ്റിൽ കൈറ്റ്സ്), സ്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർ (എസ്.ഐ.ടി.സി.), ഹയർ സെക്കന്ററി സ്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർ (എച്ച്‌.ഐ.ടി.സി.), വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർ (വി.എച്ച്.ഐ.ടി.സി) എന്നിവർക്ക് ആദ്യഘട്ട പരിശീലനം നല്കേണ്ടതും പ്രസ്തുത പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗം അധ്യാപകർക്കും പരിശീലനം കൈറ്റ് ക്രമീകരി‌ക്കേണ്ടതാണ്. 2024 മെയ് 3 മുതൽ കൈറ്റ് മാസ്റ്റേഴ്സിനുള്ള പരിശീലനം ആരംഭിക്കേണ്ടതാണ്. 2024 മെയ് 2 മുതൽ പരിശീലനം ആരംഭിക്കേണ്ടതും ഇതിൽ നിന്നും പൊതു പരിശീലനത്തിനുള്ള റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തേണ്ടതുമാണ്.

2. കൈറ്റ് ലഭ്യമാക്കുന്ന മൊഡ്യൂൾ അടിസ്ഥാനമാക്കി മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ഒരു ബാച്ചിൽ പരമാവധി 25 അധ്യാപകർക്ക് 2 ആർ.പി.മാർ എന്ന ക്രമത്തിൽ 3 ദിവസത്തെ പരിശീലനം നൽകേണ്ടതാണ്.

3.താല്പര്യമുള്ള അധ്യാപകർക്ക് ആദ്യ ബാച്ചുകളിൽ പരിശീലനം നൽകാവുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ www.kite.kerala.gov.in-e Training Management System- അതത് സ്കൂൾ പ്രഥമാധ്യാപകർ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

4. പരിശീലനത്തിന്റെ ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരും കൈറ്റിൻ്റെ ജില്ലാ കോ-ഓർഡിനേറ്റർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും വിദ്യാഭ്യാസ ഓഫീസർമാർ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ച് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.

5. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും പരിശീലകരും പരിശീലന സമയം കഴിയുന്നതുവരെ പരിശീലന കേന്ദ്രത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ പരിശീലകരും എല്ലാ പരിശീലന ദിവസങ്ങളിലും പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കേണ്ടതാണ്. പരിശീലകർ പരിശീലനം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് പരിശീലന കേന്ദ്രത്തിൽ എത്തേണ്ടതും പരിശീലനം അവസാനിച്ച് എല്ലാ പഠിതാക്കളും പരിശീലനകേന്ദ്രത്തിൽ നിന്നും പോകേണ്ടതുമാണ്.

6. പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടേയും പരിശീലകരുടേയും ഹാജർ, ഡ്യൂട്ടി സർട്ടിഫിക്കറ്റ് മുതലായവ ട്രെയിനിംഗ് മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ നിന്ന് ജനറേറ്റ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.

7. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കൈറ്റ് വഹിക്കേണ്ടതാണ്.

Recent

അധ്യാപക സംഗമത്തിന് തുടക്കം. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ്…

May 14, 2024

SSLC വിജയിച്ച കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ

May 14, 2024

ക്യൂ. ഐ. പി. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

May 14, 2024

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

May 13, 2024

അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെയാണ് പിൻവലിച്ചത്

May 13, 2024

100ശതമാനം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍ കുറഞ്ഞതില്‍ അന്വേഷണം

May 11, 2024

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗ തീരുമാനങ്ങൾ

May 11, 2024

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

May 10, 2024
Load More